Monday, April 27, 2009

പുലിയങ്കം

സിംഹം തോറ്റെന്ന്‌ പുലിയും,
പുലി ചത്തെന്ന്‌ സിംഹവും
മാടും മാനും മുയലും ഓടിപ്പാഞ്ഞതും,
കരുനിന്ന്‌ വളമായതും
കഥയ്ക്ക്‌ പുറത്തായിരുന്നു.

വിശപ്പില്‍ വെന്ത വയറുകള്‍
ഏതുകാലത്താണാവോ കഥയാവുക..

11 comments:

G.MANU said...

വിശപ്പുകൊണ്ടൊരു തേങ്ങ

{{{ഠേ}}}

Kaithamullu said...

ലേറ്റസ്റ്റ് ന്യൂസ്:
കറുത്ത കണ്ണട കരു ഉണ്ണാവ്രതം നിര്‍ത്തി.
നമ്മടെ സര്‍ദാര്‍ സിംഗം വിളിച്ച് പറഞ്ഞത്രേ!
ആര്‍ ആര്‍ക്ക് വളം?


വിശപ്പില്‍ വെന്ത വയറുകള്‍
ഏതുകാലത്താണാവോ കഥയാവുക..

[ nardnahc hsemus ] said...
This comment has been removed by the author.
[ nardnahc hsemus ] said...

വിശപ്പില്‍ വെന്ത വയറുകള്‍
ഏതുകാലത്താണാവോ കഥയാവുക..


അതിനു HAVELS-ന്റെ ട്രൈ ചെയ്താ പോരെ..
“വയര്‍ ദാറ്റ് കനോട്ട് കാച്ച് ഫയര്‍“ എന്നാ അവരുടെ പരസ്യം!!!

;)

മുസാഫിര്‍ said...

കണ്ണിര്‍തുള്ളിയുടെ രൂ‍പമുള്ള ദ്വീപിനു കണ്ണീര്‍ ഒഴിഞ്ഞ നേരമില്ല.

സുല്‍ |Sul said...

തിരഞ്ഞെടുപ്പ് ചൂടിലാ അല്ലെ.
ചൂട് കഴിയുമ്പോള്‍ ഒന്ന് പറയണേ...

-സുല്‍

kichu / കിച്ചു said...

വിശപ്പില്‍ വെന്ത വയറുകള്‍ക്കു കഥ പറയാന്‍ നേരമില്ലല്ലോ കുട്ടീ..

എനിക്ക് വിശക്കുന്നൂ.....
ഇത്തിരി ചോറു തരൂ...

പകല്‍കിനാവന്‍ | daYdreaMer said...

സിംഹം തോറ്റെന്ന്‌ പുലിയും,
പുലി ചത്തെന്ന്‌ സിംഹവും...!

ഈ ദുരിത കടലില്‍ നിന്നും എന്നാണു ഈ പാവങ്ങള്‍ക്കൊരു മോചനം..
ഇങ്ങനെ വരികളിലൂടെ പ്രതിക്ഷേധിക്കാനല്ലാതെ മറ്റെന്താണ് നമുക്ക് ചെയ്യാന്‍ കഴിയുക..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വെടികൊണ്ട് ചത്ത മാന്‍ കുഞ്ഞിന്റെ ഇറച്ചി സിംഹം തിന്നുമോ?

പാമരന്‍ said...

വെന്ത വയറുകള്‌ കഥ മാറ്റിയെഴുതട്ടെ! വിപ്ളവം!

ഹരിശ്രീ said...

:)