താപം പെരുകി,പ്പുകയിലുമെന്നും
താരം കണ്ണിൽ വിടരേണം
ഉള്ളിൽപ്പടരും വേദനയുള്ളം
കയ്യിലൊതുക്കാനറിയേണം
അഴലിൻ ഭാവം പറയും കണ്ണീർ-
ക്കറ,യില്ലാക്കവിളാകേണം.
..........
കരുതും പലകുറി,യെളുതല്ലണുവിട-
പോലുമതറിയാമെന്നാലും.
************************
Sunday, November 9, 2008
Subscribe to:
Post Comments (Atom)
15 comments:
മനസ്സ് പറയും...
{{{{((((ഠോ))))}}}}
വേദനയെരിയും മനമെന്നാലും
പുഞ്ചിരി ചുണ്ടില്‍ വിരിയേണം.
ഓ.ടോ.: :)
"കരുതും പലകുറി,യെളുതല്ലണുവിട-
പോലുമതറിയാമെന്നാലും."
'വിത'യുള്ള കവിത!
ഓഹോ. ചന്ദ്രകാന്തം പോസ്റ്റില്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ആറുവരിയില്‍ പറഞ്ഞീരിക്കുകയാണല്ലോ കവയത്രീ!!
ഇതവിടെ പറഞ്ഞായിരുന്നെങ്കില്‍ അര്ത്ഥവത്തായേനേ..
വെറുതേ പറയ്യാ..
“ഒരു താരകയെ കാണുമ്പോള്‍ അതു രാവു മറക്കും
പുതു മഴകാണ്കെ വരള്‍ച്ച മറക്കും പാഴ്ചിരി കണ്ടതു
മൃതിയെ മറന്നു സുഖിച്ചേ പോകും“
പാവം മനസ്സ്...
നൈസ് അക്കാ
:-)
ഉപാസന
പലപ്പോഴും തോന്നിയിട്ടുണ്ട് ഈ ഇത്തിരിപൂവുകള് പുഞ്ചിരിച്ച് നില്‍ക്കുന്നത് ജീവിത സത്യങ്ങള്‍ക്ക് നേരെയാണെന്ന്
കണ്ണില്ത്താരം,
ചുണ്ടില്‍ പൂരം,
അകതാരില്‍ അങ്കച്ചുരിക...
-ഒരുപാട് പേരെ എനിക്കറിയാം.
(എന്നിട്ടാ ഈ കുഞ്ഞി മനസ്സ്...!)
നന്നായി ചേച്ചിയേ........യ്..
ഓടോ: ഒരു പുടീം കിട്ടീല്ല..;)
മൃതിയെ മറന്നു സുഖിച്ചേ പോകും“
പാവം മനസ്സ്...
വാക്കുകളുടെ ഈ ഒരുമ മറ്റുള്ള കവിതകളില്‍ നിന്നും
വ്യത്യസ്ഥമായി തോന്നുന്നു..... നല്ല കോമ്പിനേഷന്‍....
വെര്‍തെ പറയാല്ലേ...
ഓടോ: വാക്കുകളുടെ ഇഴപിരി ഇഷ്ടായി.
-സുല്‍
ചന്ദ്രേ...
പറയേണ്ടെതെന്നറിയാതെ കുഴങ്ങുന്നു ഞാന്‍...
കവിത ഇഷ്ടമായി
ആശംസകള്‍...
എളുതാവും, ശീലം കൊണ്ട്
വളരേ നല്ല വരികൾ
Post a Comment