Sunday, November 9, 2008

മനസ്സ്‌ പറയും..

താപം പെരുകി,പ്പുകയിലുമെന്നും
താരം കണ്ണിൽ വിടരേണം
ഉള്ളിൽപ്പടരും വേദനയുള്ളം
കയ്യിലൊതുക്കാനറിയേണം
അഴലിൻ ഭാവം പറയും കണ്ണീർ-
ക്കറ,യില്ലാക്കവിളാകേണം.
..........
കരുതും പലകുറി,യെളുതല്ലണുവിട-
പോലുമതറിയാമെന്നാലും.

************************

15 comments:

ചന്ദ്രകാന്തം said...

മനസ്സ്‌ പറയും...

മഴത്തുള്ളി said...

{{{{((((ഠോ))))}}}}

വേദനയെരിയും മനമെന്നാലും
പുഞ്ചിരി ചുണ്ടില്‍ വിരിയേണം.

ഓ.ടോ.: :)

പാമരന്‍ said...

"കരുതും പലകുറി,യെളുതല്ലണുവിട-
പോലുമതറിയാമെന്നാലും."

'വിത'യുള്ള കവിത!

Appu Adyakshari said...

ഓഹോ. ചന്ദ്രകാന്തം പോസ്റ്റില്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ആറുവരിയില്‍ പറഞ്ഞീരിക്കുകയാണല്ലോ കവയത്രീ!!

ഇതവിടെ പറഞ്ഞായിരുന്നെങ്കില്‍ അര്‍ത്ഥവത്തായേനേ..

[ nardnahc hsemus ] said...

വെറുതേ പറയ്യാ..

മുസാഫിര്‍ said...

“ഒരു താരകയെ കാണുമ്പോള്‍ അതു രാവു മറക്കും
പുതു മഴകാണ്‍കെ വരള്‍ച്ച മറക്കും പാഴ്ചിരി കണ്ടതു
മൃതിയെ മറന്നു സുഖിച്ചേ പോകും“

പാവം മനസ്സ്...

ഉപാസന || Upasana said...

നൈസ് അക്കാ
:-)
ഉപാസന

Mahi said...

പലപ്പോഴും തോന്നിയിട്ടുണ്ട്‌ ഈ ഇത്തിരിപൂവുകള്‍ പുഞ്ചിരിച്ച്‌ നില്‍ക്കുന്നത്‌ ജീവിത സത്യങ്ങള്‍ക്ക്‌ നേരെയാണെന്ന്‌

Kaithamullu said...

കണ്ണില്‍ത്താരം,
ചുണ്ടില്‍ പൂരം,
അകതാരില്‍ അങ്കച്ചുരിക...
-ഒരുപാട് പേരെ എനിക്കറിയാം.
(എന്നിട്ടാ ഈ കുഞ്ഞി മനസ്സ്...!)

പ്രയാസി said...

നന്നായി ചേച്ചിയേ........യ്..

ഓടോ: ഒരു പുടീം കിട്ടീല്ല..;)

കരീം മാഷ്‌ said...

മൃതിയെ മറന്നു സുഖിച്ചേ പോകും“
പാവം മനസ്സ്...

Ranjith chemmad / ചെമ്മാടൻ said...

വാക്കുകളുടെ ഈ ഒരുമ മറ്റുള്ള കവിതകളില്‍ നിന്നും
വ്യത്യസ്ഥമായി തോന്നുന്നു..... നല്ല കോമ്പിനേഷന്‍....

സുല്‍ |Sul said...

വെര്‍തെ പറയാല്ലേ...

ഓടോ: വാക്കുകളുടെ ഇഴപിരി‍ ഇഷ്ടായി.

-സുല്‍

ഗിരീഷ്‌ എ എസ്‌ said...

ചന്ദ്രേ...
പറയേണ്ടെതെന്നറിയാതെ കുഴങ്ങുന്നു ഞാന്‍...
കവിത ഇഷ്ടമായി
ആശംസകള്‍...

Jayasree Lakshmy Kumar said...

എളുതാവും, ശീലം കൊണ്ട്

വളരേ നല്ല വരികൾ