Tuesday, November 11, 2008

ആകാശവിചാരം

പൂർണ്ണചന്ദ്രനേക്കാൾ
മനസ്സുറപ്പുണ്ട്‌ നക്ഷത്രങ്ങൾക്ക്‌.

എത്ര നിലാവൊഴുക്കീട്ടും
മായത്ത നിഴലിനു നേരെ,
വിളറുന്ന ചന്ദ്രൻ
മേഘത്തിലൊളിയ്ക്കും.

വേണ്ടാത്തത്‌ കാണാതിരിക്യ്ക്കാനും
വേണ്ടപ്പോളൊക്കെ കണ്ണുചിമ്മാനും
അറിയുന്നവരാകാം
താരങ്ങളാവുന്നത്‌.

18 comments:

ചന്ദ്രകാന്തം said...

ഒരു വിചാരം.

പാമരന്‍ said...

..

കരീം മാഷ്‌ said...

What about Sun?

Kaithamullu said...

വേണ്ടാത്തത്‌ കാണാതിരിക്യ്ക്കാനും
വേണ്ടപ്പോളൊക്കെ കണ്ണുചിമ്മാനും
അറിയുന്നവരാകാം....
-ആര്?
(LIST PLS.)

സുല്‍ |Sul said...

താര എങ്ങനെയൊക്കെ കണ്‍ ചിമ്മി കാട്ടിയിട്ടും, ചന്ദ്രനൊരു കുലുക്കവുമില്ല. അവന്‍ മേഘയുടെ കൂടെ പോയി. ലവനല്ലേ ലവന്‍ :)

നല്ല ചിന്ത.

ഗുണപാഠം : കണ്ണു ചിമ്മിക്കാണിക്കുന്നവരുടെ കൂടെയൊന്നും പോകരുത്.

-സുല്‍

G.MANU said...

ഫിലോസഫി ഫിലോസഫി..
കിടിലന്‍

ഗിരീഷ്‌ എ എസ്‌ said...

ചന്ദ്രേ...
വിചാരത്തെ മാനിക്കാതെ വയ്യ...
വ്യത്യസ്‌തമാര്‍ന്ന ഈ ചിന്തയെ
ഇഷ്ടമായി

ആശംസകള്‍

ഗീത said...

അപ്പോള്‍ ഒരു താരമാകാന്‍ ശ്രമിക്കാം അല്ലേ?
കൊള്ളാം ട്ടൊ.

മുസാഫിര്‍ said...

ഓ ഹോ, അങ്ങനേയാണ് മമ്മുട്ടിയും മോഹന്‍ലാലും ഒക്കെ താരങ്ങളായത് അല്ലെ ?

Mahi said...

ഉയരങ്ങളില്‍

Jayasree Lakshmy Kumar said...

നല്ല വിചാരം

Unknown said...

എത്ര നിലാവൊഴുക്കീട്ടും
മായത്ത നിഴലിനു നേരെ......
...............നല്ല വരികകള്‍ ..........ചിന്തിപ്പികുന വരികകള്‍

Unknown said...

നന്നായിരീക്കുന്നു

Sureshkumar Punjhayil said...

നന്നായിരിക്കുന്നു ... എന്റെ ആശംസകള്‍ .... നന്മ വരട്ടെ എന്നും....!!!!

B Shihab said...

നല്ല വിചാരം.

ഗൗരി നന്ദന said...

അപ്പോള്‍ ഞാനൊരു താരമല്ല??
ഏതായാലും വിചാരം കൊള്ളാം...

വിജയലക്ഷ്മി said...

ipparanjathu valare shariyaaa...

Sapna Anu B.George said...

നല്ല ആകാശവിചാരം