Saturday, March 7, 2009

പപ്പടം

പൊടിപാറ്റിയ കാലം മാറി
ഉപ്പുനീരോടി നനഞ്ഞ്‌ കുഴഞ്ഞ്‌
വട്ടക്കണക്കിലെ വ്യഥകളിലമർന്ന്‌ പരന്ന്‌
വക്കു പിഞ്ഞിയ ഓലപ്പായിൽ
ഉണങ്ങിക്കിടക്കും.

വറചട്ടിയിലെ അനുഭവങ്ങൾ
പെരുപ്പിച്ച്‌ പോളയാക്കുന്നവരും
അതിനാവാത്തവരും
തകർന്നടിയുന്നത്‌...
ഒരേ കാലം..

24 comments:

ചന്ദ്രകാന്തം said...

ഊണ്‌ കാലായാൽ...

സുല്‍ |Sul said...

എനിക്കു വയ്യ ഈ ചന്ദ്രേടെ ഒരു കാര്യം. ഒരു പപ്പടത്തേയും വെറുതെ വിടില്ലെന്നു വച്ചാല്‍ കഷ്ടാണേ.

“വറചട്ടിയിലെ അനുഭവങ്ങൾ
പെരുപ്പിച്ച്‌ പോളയാക്കുന്നവരും
അതിനാവാത്തവരും“

ഈ വരികള്‍ ഒന്നു കൊണ്ടു..

ഓടോ : ഊണ് കാലായാല്‍ പിന്നെ തേങ്ങ വേണ്ടല്ലൊ. ഏത്...

-സുല്‍

ഞാന്‍ ഇരിങ്ങല്‍ said...

ജീവിതത്തെ പപ്പടത്തിലേക്ക് ആവാഹിച്ചത് നന്നായി.
താഴെ വീണാൽ പൊട്ടിപ്പോകുന്നതും ജീവിതമാണല്ലോ...

സ്നേഹപൂർവ്വം
ഇരിങ്ങൽ

[ nardnahc hsemus ] said...

ചുമ്മാതല്ല പപ്പടം കഴിച്ചാലെനിയ്ക്കു തികട്ടി വരുന്നത്!

ശ്രീ said...

കൊള്ളാം

മുസാഫിര്‍ said...

അടുക്കളേന്ന് എന്തോ കരിഞ്ഞ മണം വരണുണ്ടല്ലോ,ഇന്റെ കുട്ടി പപ്പടം കാച്ചുമ്പോ എന്തു സ്വപ്നം കണ്ടാണാവോ നിക്കണ് ?
-വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്മ അച്ഛനോട്.

പാമരന്‍ said...

:)

Kaithamullu said...

കാച്ചിയെടുത്ത പപ്പടം ചോറിന് മീതെ വച്ച് ഉള്ളം കൈ കൊണ്ട് ഒരമര്‍ത്തല്‍...

ഒരാര്‍ത്തനാദം, നൊടിയിടെ.
പിന്നെ നിശ്ശബ്ദത....

സംസ്കാരം,തര്‍പ്പണം ഒക്കെ തകൃതിയായി നടക്കുമ്പോള്‍ പൂര്‍വകാലമാരോര്‍പ്പൂ?

Rare Rose said...

പപ്പടത്തില്‍ വരെ കവിത മെനയുന്ന ചന്ദ്രേച്ചീ..,വരികള്‍ ക്ഷ പിടിച്ചൂ ട്ടാ..:)

Anonymous said...

വളരെ നന്നായിരിക്കുന്നു ...

കരീം മാഷ്‌ said...
This comment has been removed by the author.
കരീം മാഷ്‌ said...

എണ്ണയിൽ മുങ്ങിത്താന്നു,
എരിതീയിൽ വെന്തു പൊരിഞ്ഞു.
കുത്തിനോവിക്കുന്ന കോലും തരണം ചെയ്തു,
കിട്ടുന്നതൊരു മണിക്കൂറത്തെ ആയുസാണെങ്കിലും
ബലമായി നിവർന്നു നിൽക്കാൻ അതു മതി.....

kichu / കിച്ചു said...

ചന്ദ്രേ..

ഉപമ രസിച്ചു.. കുഞ്ഞു കവിതയും.

തണല്‍ said...

പൊടിഞ്ഞു...
പപ്പടം പോലെ!!!
:)

അഗ്രജന്‍ said...

നല്ല ഉപമ, നന്നായിരിക്കുന്നു... :)

Unknown said...

വറചട്ടിയിലെ അനുഭവങ്ങൾ
പെരുപ്പിച്ച്‌ പോളയാക്കുന്നവരും
അതിനാവാത്തവരും
തകർന്നടിയുന്നത്‌...
ഒരേ കാലം..
നമിച്ചു...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഒരു വട്ടത്തിലു മൊതുങ്ങാതെ-
യൊടുങ്ങുന്ന ജീവിതം പോലെ.

Mahi said...

ഈ കുഞ്ഞി കവിതകളുടെ അത്ര വരില്ല താങ്കളുടെ മറ്റു കവിതകള്‍

ഏ.ആര്‍. നജീം said...

കറു മുറേ... കറു മുറേ....

ഇങ്ങനേയും പറയാം :)

Sethunath UN said...

CK,
Nalla Kavitha.

Ranjith chemmad / ചെമ്മാടൻ said...

എവിടെയൊക്കെയോ വക്കു പൊട്ടിയ പപ്പടങ്ങള്‍...

ഹന്‍ല്ലലത്ത് Hanllalath said...

വറചട്ടിയിലെ അനുഭവങ്ങൾ
പെരുപ്പിച്ച്‌ പോളയാക്കുന്നവരും
അതിനാവാത്തവരും
തകർന്നടിയുന്നത്‌...
ഒരേ കാലം..

വല്ലാത്ത വരികള്‍..
കൊച്ചു വരികളാല്‍ ഒരുപാട് നേരം ചിന്തിപ്പിക്കുന്നു....ആശംസകള്‍...

കൃഷ്‌ണ.തൃഷ്‌ണ said...

ഒരു കൊച്ചുസുന്ദര കവിത
അമൂര്‍ത്തമായ അവസാനവരികള്‍
വളരെ വളരെ ഇഷ്ടപ്പെട്ടു ഈ കൊച്ചു കവിത

ഹരിശ്രീ said...

വറചട്ടിയിലെ അനുഭവങ്ങൾ
പെരുപ്പിച്ച്‌ പോളയാക്കുന്നവരും
അതിനാവാത്തവരും
തകർന്നടിയുന്നത്‌...
ഒരേ കാലം..