Monday, March 23, 2009

കുടംപുളി

ഗുണസമൃദ്ധമാണ്‌ പീതകവചം.
ചേര്‍ത്തടുക്കിയ പുളി,മധുരങ്ങളെ
രുചിയ്ക്കുന്നതിലൊരു പിഴ മതി,
ചവര്‍പ്പൊഴുകാനും,
മായാത്ത കറ പടരാനും.

18 comments:

T.A.Sasi said...

എല്ലാ മധുരവും ഇങ്ങിനെ തന്നെ.

മുസാഫിര്‍ said...

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട, ചില സമയങ്ങളില്‍.

തണല്‍ said...

ഉം..അതെ..അതെ!

അല്ഫോന്‍സക്കുട്ടി said...

എന്റെ മാതാവേ, പപ്പടത്തിനു പിന്നാലെ ഇതാ കുടമ്പുളിയും :} കവിതാ സദ്യ ഉഗ്രന്‍.

ശ്രീലാല്‍ said...

പേരില്ലാച്ചിന്തകള്‍ , കാമ്പുള്ള ചിന്തകള്‍ , ‘രസ‘മുള്ള ചിന്തകള്‍ !

kichu said...

:)പുളി ചിന്ത

നാട്ടില്‍ പോയപ്പോള്‍ കുടമ്പുളി കിട്ടിയൊ?
പേരു കേള്‍‍ക്കുമ്പൊള്‍ തന്നെ എന്റെ വായില്‍ ഒരു കപ്പലോടിക്കന്‍ വെള്ളം.

എന്റെ മൂത്തുമ്മാടെ വീട്ടില്‍ ഒരു പുളിമരമുണ്ടായിരുന്നു, ( ഇന്നില്ല), അതിന്റെ പുളിക്ക് പ്രത്യേക സ്വാദാ. നല്ല മധുരവും പുളിയും കൂടിക്കൂടിയ ഒരു രസം. 2 കൊല്ലം ഞാന്‍ ചെന്ത്രാപ്പിന്നിയില്‍, വെലിപ്പാടെയും വെല്ലിമ്മാടെയും കൂടെ നിന്നു പഠിച്ചിരുന്നു. 4ഉം 5ഉം ക്ലാസ്സുകള്‍. പുളി പഴുക്കുന്ന കാലമായാല്‍ സ്കൂള്‍ വിട്ടുവന്ന് ഒരോട്ടമാണ്. മൂത്തുമ്മാടെ 2 മക്കളുമായി പിന്നെ പുളിച്ചുവട്ടിലാണ്. മുഴുത്തത് നോക്കി പൊട്ടിച്ച് അതിന്റെ മുകളിലുള്ള ഒരു അടപ്പ് പോലെയുള്ള ഭാഗം നീക്കും. ഒരു പച്ചമുളക് പൊട്ടിച്ച് ഉപ്പ് കൂട്ടി ചതച്ച് അതിനുള്ളിലിടും. തരം കിട്ടിയാല്‍ ഇത്തിരി വെളിച്ചെണ്ണയും ഒഴിക്കും. പച്ചീര്‍ക്കില്‍ മടക്കി പുളിക്കുള്ളില്‍ കടത്തി നന്നായൊന്നു മിക്സ് ചെയ്യും. എന്നിട്ടവനെ ഒരു കുടിയുണ്ട്.

ഹൊ എന്താ ഒരു രസം!! ഇപ്പോഴും നാവില്‍ നിന്നു മാഞ്ഞിട്ടില്ല.

സത്യം പറ, വായില്‍ വെള്ളം വന്നില്ലേ.

പിന്നെ കവര്‍പ്പ് കുറെ കഴിഞ്ഞല്ലെ. ആദ്യത്തെ സ്വാദിന്റെ ഓര്‍മയില്‍‍ അതു മറക്കും.

ജീവിതവും അങ്ങനെ.

പാമരന്‍ said...

ഫിലോസഫി. ഉം ഉം :)

കുഞ്ഞന്‍ said...

ചന്ദ്രകാന്തം ജി..

കുടം‌പുളി കറയുണ്ടാക്കുമൊ? എന്നാലും അതിന്റെ ഗുണങ്ങള്‍ വച്ചുനോക്കുമ്പോള്‍ ചവര്‍പ്പും ആസ്വാദ്യകരമാകും. ഈ ചവര്‍പ്പല്ലെ മീങ്കറിയുടെയും രസത്തിന്റെയും ഡിങ്കോലാഫി..!

അല്ല കിച്ചുത്താ..കുടം‌പുളിയെപ്പറ്റിപ്പറയുമ്പോള്‍ ഇത്തയെന്തിനാ വാളന്‍പുളിയെപ്പറ്റി പറയുന്നത് അതും ഉപ്പും മുളകും പിന്നെ വെളിച്ചെണ്ണയും ചേര്‍ത്ത്... ഡോണ്‍ ടു ഡോണ്ടു..!!

നിഷ്ക്കളങ്കന്‍ said...

ഒരുപാട് തിന്നാല്‍ വയറിള‌കാനും ബെസ്റ്റാ.
കുഞ്ഞന്‍ ഭായ്, കുട‌മ്പുളിയുടെ യ‌ഥാ‌ര്‍ത്ഥ‌ത്തില്‍ ഉപയോഗിക്കുന്ന ഭാഗമ‌ല്ല ഇവിടെ വിഷയം. പഴുത്ത് മ‌ഞ്ഞിച്ച് കുട്ടപ്പനായിക്കിടക്കുന്ന കുടമ്പുളിയെ പൊട്ടിച്ച് അതിലെ അല്ലിക‌ള്‍ (കുരു) നുണ‌യുന്ന കേസാണ്. ആഞ്ഞു കടിച്ചാല്‍ വെവര‌മ‌റിയും.
ഇതിങ്ങനേം പറയാം പിന്നെ ചന്ദ്രകാന്തം പറഞ്ഞപോലേം പറയാം

ശ്രീ said...

:)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

പല്ലിലൊക്കെ മഞ്ഞക്കറ.
വീട്ടില്‍ ചെന്നാല്‍ വഴക്കു കേള്‍ക്കും.

...പകല്‍കിനാവന്‍...daYdreamEr... said...

നല്ല പുളി... !
:)

കുഞ്ഞന്‍ said...

നിഷ്കു ഭായി..ഞാനാക്കാര്യം ഓര്‍ത്തില്ല...വല്ലാത്തൊരു കറയാ‍ണ് പല്ലിലുണ്ടാകുക,,ഡാങ്ക്സ്

kaithamullu : കൈതമുള്ള് said...

ഞങ്ങളുടെ തറവാടിന്റെ വടക്ക് വശത്ത് ഒരു കൂറ്റന്‍ പുളിമരമുണ്ടായിരുന്നു.(അതിന്റെ ചോട്ടിലാ ബാല്യത്തിന്റെ അധികപങ്കും കഴിച്ച് കൂട്ടിയത്.)

പുളി പഴുത്ത് തുടങ്ങിയാല്‍ കല്ലെറിഞ്ഞും തോട്ടിയുപയോഗിച്ചും വീഴ്ത്തും. ഇരുകൈകളിലുമൊതുക്കി,ഒന്നമര്‍ത്തും.
-പിന്നെ പഴം പങ്ക് വെച്ച് തീറ്റ....എന്ത് മധുരമായിരുന്നെന്നോ? ചവര്‍പ്പില്ല, കറ തീരെയുമില്ല.

തോട് എറിഞ്ഞ് കളയും.
അന്ന് അതിന്റെ വിലയറിയുമായിരുന്നില്ലല്ലോ!

ജീവിതം കുടമ്പുളിയായിപ്പോയെന്ന് ഇപ്പോഴാ മനസ്സിലാക്കുന്നത്!
എന്ത് കറ,
എന്ത് ചവര്‍പ്പ്!
-പിഴച്ച് പോയോ സമീപനങ്ങള്‍?

lakshmy said...

ജീവിതത്തിന്റെ അന്തസ്സത്ത ഒരു കുടമ്പുളി വലിപ്പത്തിലാക്കി വച്ചു കളഞ്ഞല്ലോ!!

ഓ.ടോ.കിച്ചുവിന്റെ കമന്റ് വായിച്ചു നാവിൽ വെള്ളമൂറി കെട്ടോ [അങ്ങിനെയൊന്നും ഞാൻ കഴിച്ചിട്ടില്ല, എന്നിട്ടും]

യൂസുഫ്പ said...

വരിക സഖാക്കളെ നമുക്കൊരു കുടമ്പുളി മഹാരാജ്യം പടുത്തുയര്‍ത്താം....

അനൂപ്‌ കോതനല്ലൂര്‍ said...

kure kaalamaayi ivide vannittu

hAnLLaLaTh said...

എന്തെ ....
തത്വജ്ഞാനത്തിലേക്ക് കടന്നോ...?

ആശംസകള്‍