Saturday, March 22, 2008

നിറഭേദം
പുലരും നേരം വിടരും
ദളമതി മൃദുലം ധവളാഭം
ആതപമേറുന്തോറും വിവശം
വദനം കരുണാര്‍ദ്രം
ദിനാന്ത സമയം, തളരും
തളിരിതളരുണമയം ഭാവം
ദീര്‍ഘം ജീവിത സഹനം നമ്മില്‍
പകരും പ്രതിബിംബം..


15 comments:

മഴത്തുള്ളി said...

ചന്ദ്രകാന്തം,

“പുലരും നേരം വിടരും
ദളമതി മൃദുലം ധവളാഭം“

എത്ര മനോഹരമായി എഴുതിയിരിക്കുന്നു. ഈ കൊച്ചു കവിതയിലൂടെ വരച്ചുകാട്ടിയിരിക്കുന്ന വലിയ ചിന്ത ഏതായാലും എനിക്ക് വളരെ വളരെ ഇഷ്ടമായി. നമ്മുടെ ജീവിതത്തിലെ സഹനങ്ങളുടെ പ്രതിഫലനം തന്നെ ഈ പുഷ്പവും.

അഭിനന്ദനങ്ങള്‍ :)

ശ്രീലാല്‍ said...

‘കാത്തിരിപ്പി’ന്റെ മറ്റൊരു ഭാവം അല്ലേ ? :)
പക്ഷേ ഇത് ഒരു ഇത്തിരിപ്പൂവുപോലെ പറഞ്ഞിരിക്കുന്നു - മൃദുലമായി..

അപ്പു ആദ്യാക്ഷരി said...

ചന്ദ്രകാന്തം ചേച്ചീ..യാതൊരു വളച്ചുകെട്ടും ദുരൂഹതകളുമില്ലാതെ എത്ര സുന്ദരമായി ഈ വലിയചിന്ത അവതരിപ്പിച്ചു.. നന്നായിട്ടുണ്ട്.

ഓ.ടോ. അപ്പോ ഇങ്ങനെയും കവിത എഴുതാം അല്ലേ!!

ഹരിശ്രീ said...

ചേച്ചീ,

വരികള്‍ മനോഹരം ....


ആ ചിത്രവും...

ചെയ്ഞ്ചില്‍ റോസ് എന്ന് ഞങ്ങള്‍ വിളിക്കുന്ന ആ പൂവിന്റെ ചിത്രം കണ്ടപ്പോള്‍ എന്റെ പഴയ ഏഴാം ക്ലാസ്സിനെ ഓര്‍ത്തു.ഞങ്ങളുടെ ക്ലാസ് റൂമിന് പുറത്ത് ഈ ചെടി ഉണ്ടായിരുന്നു. രാവിലെ തൂവെള്ളക്കളറില്‍ നില്‍കുന്ന പുഷ്പം വൈകുന്നേരം ചുവന്ന പുഷ്പ്മായി മാറുന്നത് അന്ന് ഒരു അത്ഭുതമായിരുന്നു...

ചേച്ചി അതെല്ലാം ഓര്‍മ്മിപ്പിച്ചതിന് നന്ദി...

:)

ഹരിയണ്ണന്‍@Hariyannan said...

പുലരും നേരം വിടരും
ദളമതി മൃദുലം ധവളാഭം
ആതപമേറുന്തോറും വിവശം
വദനം കരുണാര്‍ദ്രം
ദിനാന്ത സമയം, തളരും
തളിരിതളരുണമയം ഭാവം
ദീര്‍ഘം ജീവിത സഹനം നമ്മില്‍
പകരും പ്രതിബിംബം..

ഇതിലും മേലേ വിടരും
വരികളെ വേറിനി ആരെഴുതാന്‍?
:)

കാര്‍വര്‍ണം said...

നല്ല കവിത :)

യാരിദ്‌|~|Yarid said...

:(

യാരിദ്‌|~|Yarid said...

ഒന്നും മനസ്സിലായില്ല ഈ പാവത്തിനു അതാ അങ്ങനൊരു ഇമൊട്ട് ഇട്ടെ....:(

ഗീത said...

ജീവിതത്തെ നിറം മാറുന്ന പുഷ്പത്തോടുപമിച്ച ഈ കവിതയും ആ ചിത്രങ്ങളും മനോഹരം ചന്ദ്രേ.

G.MANU said...

അന്തിയില്‍ ചുവക്കുന്നു നിന്മുഖം ഒരു പകല്‍
വെന്തതിന്‍ സ്മൃതിനോവോ രാവിനെ പുണരുവാന്‍
വെമ്പുന്ന മനച്ചൂടോ...


നല്ല കവിത മാഷെ...........

ഗിരീഷ്‌ എ എസ്‌ said...

ശൈശവത്തിന്റെ ലാളിത്യത്തില്‍ നിന്നും നിഷ്കളങ്കതയില്‍ നിന്നും...
സഹനത്തിന്റെ എരിതീയിലേക്‌ക്‍എടുത്തെറിയപ്പെടുകയാണ്‌ ജീവിതം...
ഒരു പകല്‍പോലെ ശാന്തമായിതുടങ്ങി രാത്രി പോലെ വന്യമായി ഒടുങ്ങുന്നു അത്‌...

ചന്ദ്രേ...
ഒരിക്കല്‍ കൂടി എന്നെ അത്ഭുതപ്പെടുത്തി കടന്നുപോവുകയാണ്‌...ചിന്തയുടെ ഈ തീഷ്ണജ്വാലക്ക്‌ മുന്നില്‍ നമിക്കേണ്ടി വരുന്നു ദ്രൗപദിക്ക്‌....

എന്നും നന്മകള്‍ മാത്രം നേര്‍ന്നുകൊണ്ട്‌...

സുല്‍ |Sul said...

എനിക്കുവയ്യ....

ദ്രൌപതി എഴൂതിയപോലെ ആ വരികള്‍ക്കു മുന്നില്‍ നമിക്കേണ്ടി വരുന്നു ഈ സുല്ലിന് :)

-സുല്‍

Kaithamullu said...

.........
ദീര്‍ഘം ജീവിത സഹനം നമ്മില്‍
പകരും പ്രതിബിംബം!

-ബോധിച്ചു!
(കാലത്തും വൈന്നേരോം ചൊല്ലാന്‍ ഈ “പ്രാര്‍ത്ഥന“പഠിച്ച് വെക്കാം)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ചന്ദ്രകാന്തം,
നമിച്ചു ! കവിത എന്നാല്‍ ഇതാണന്നു തോന്നിപ്പോകുന്നു.ചിട്ടയായി വരികള്‍ അടുക്കുന്നതില്‍
വിജയിച്ചിട്ടുണ്ട്.

മൂന്നും ഇഷ്ടായി.. ആശയം, വരികള്‍ പിന്നെ ചിത്രവും.

Sunith Somasekharan said...

nallavarikal