വേവുന്ന ഓരോന്നിനും ഓരോ മണമുണ്ട്, ശരിയ്ക്കും തിരിച്ചറിയണമെങ്കില്‍ നന്നായി വിശന്നിരിയ്ക്കണം... അന്നേരം ചൂട്ടഴിയും പുകയോടും എല്ലാം പഴിയേറ്റു വാങ്ങിക്കൊണ്ടേയിരിയ്ക്കും!
പണത്തെ റേഷന്‍ അരി പുഴു+കല്ല്+അരി ആയിരുന്നല്ലോ..അതിന് വല്ലാത്ത ഒരു ഗന്ധവും ഉണ്ടായിരുന്നു.പക്ഷേ നല്ല വിശപ്പുണ്ടെങ്കില്‍ എന്തു പുഴു ആണേലും കല്ല് ആണേലും കഴിക്കുമായിരുന്നു.മുളക് ചുട്ടരച്ച ചമ്മന്തി ആണേലും മതി ഉപദംശമായി..ഇപ്പോള്‍ റേഷന്‍ അരിയും നല്ല അരിയാ കിട്ടുന്നത്.
ഇതുവായിച്ചപ്പോള്‍ നന്ദപര്‍വ്വം നന്ദന് ഈയിടെ ഇട്ട ഒരു പോസ്റ്റാണ് ഓര്‍മ്മവന്നത്. അപ്പുറത്തെവീട്ടീലെ ചേച്ചി ഇന്നെന്താന്താ കൂട്ടാന്‍ എന്നു ചോദിക്കുമ്പോള്‍ സാമ്പാര്‍ എന്നു പറയുകയും, യഥാര്‍ത്ഥത്തില്‍ ഒരു ചമ്മന്തിമാത്രം കൂട്ടി കഞ്ഞീയേ ഉള്ളൂ എന്നു പറയാതിക്രിക്കുകയും ചെയ്യുന്ന ഒരു വീട്ടമ്മയുടെ കഥ.
ചൂട്ടഴിയും പുകയടുപ്പും മാത്രം ഉണ്ടായിരുന്ന അടുക്കളകളുടെ കാലത്തെ റേഷനരി, കാന്താരിക്കുട്ടി പറഞ്ഞ മോഡല്‍ തന്നെയായിരുന്നു. ആഘോഷവിഭവങ്ങളുടെ മണവുമായി തട്ടിച്ചുനോക്കാന്പോലും അതിന്റെ മണം കൊള്ളുകയുമില്ലായിരുന്നു. ആ ഇല്ലായ്മയെ ഉള്ളിലൊതുക്കാന്‍ പഠിച്ച ജനലും വാതിലും... പക്ഷേ..അടച്ചുവയ്ക്കാനാവാത്ത..ചൂട്ടഴിയും പുകയോടും പുറംലോകത്തിനെ എല്ലാം അറിയിക്കും. (ഒരു കണക്കില്‍ അതവയുടെ ഗതികേടല്ലേ; അടപ്പില്ലാതെ പോയത് ? ) :)
26 comments:
ഓരോരോ പ്രശ്നങ്ങളേയ്...
:)
വേവുന്ന ഓരോന്നിനും ഓരോ മണമുണ്ട്, ശരിയ്ക്കും തിരിച്ചറിയണമെങ്കില്‍ നന്നായി വിശന്നിരിയ്ക്കണം... അന്നേരം ചൂട്ടഴിയും പുകയോടും എല്ലാം പഴിയേറ്റു വാങ്ങിക്കൊണ്ടേയിരിയ്ക്കും!
അതെ, വിശപ്പുണ്ടെങ്കില്‍ ബിരിയാണിയുടെ മണമൊന്നും ഒരു മണമേയല്ല:)
ഇനിയിപ്പൊ നല്ല നല്ല പടങ്ങളും പ്രതീക്ഷിക്കാമോ?
പണ്ടത്തെ റേഷനരിയൊന്നുമല്ലാട്ടോ ഇപ്പോള്‍ കിട്ടുന്നത്; ഇപ്പോള്‍ പണക്കാരു വരെ അതു വാങ്ങിയാ കഞ്ഞി വച്ചു കുടിക്കുന്നെ....
റേഷനരിയിലും പായസത്തിന്റെ എല്ലാ ചേരുവകളും ചേര്‍ത്തു നോക്കൂ,
അല്ലങ്കില്‍ ബിരിയാണിയുടെ,
കാണാം അതിനെയും വെല്ലുന്ന നല്ല മണം.
റേഷനരിയെന്ന അപകര്ഷതയാണാദ്യമകറ്റേണ്ടത്.
(പുതിയ റേഷനരി കൊള്ളാം)
റേഷന്‍ അരി എന്നാല്‍ അത്ര രുചികരവും മണവും ഉള്ളതാണോ?
പണത്തെ റേഷന്‍ അരി പുഴു+കല്ല്+അരി ആയിരുന്നല്ലോ..അതിന് വല്ലാത്ത ഒരു ഗന്ധവും ഉണ്ടായിരുന്നു.പക്ഷേ നല്ല വിശപ്പുണ്ടെങ്കില്‍ എന്തു പുഴു ആണേലും കല്ല് ആണേലും കഴിക്കുമായിരുന്നു.മുളക് ചുട്ടരച്ച ചമ്മന്തി ആണേലും മതി ഉപദംശമായി..ഇപ്പോള്‍ റേഷന്‍ അരിയും നല്ല അരിയാ കിട്ടുന്നത്.
നല്ല ചിന്തകള്‍
ഇതുവായിച്ചപ്പോള്‍ നന്ദപര്‍വ്വം നന്ദന് ഈയിടെ ഇട്ട ഒരു പോസ്റ്റാണ് ഓര്‍മ്മവന്നത്. അപ്പുറത്തെവീട്ടീലെ ചേച്ചി ഇന്നെന്താന്താ കൂട്ടാന്‍ എന്നു ചോദിക്കുമ്പോള്‍ സാമ്പാര്‍ എന്നു പറയുകയും, യഥാര്‍ത്ഥത്തില്‍ ഒരു ചമ്മന്തിമാത്രം കൂട്ടി കഞ്ഞീയേ ഉള്ളൂ എന്നു പറയാതിക്രിക്കുകയും ചെയ്യുന്ന ഒരു വീട്ടമ്മയുടെ കഥ.
ചൂട്ടഴിയും പുകയടുപ്പും മാത്രം ഉണ്ടായിരുന്ന അടുക്കളകളുടെ കാലത്തെ റേഷനരി, കാന്താരിക്കുട്ടി പറഞ്ഞ മോഡല്‍ തന്നെയായിരുന്നു. ആഘോഷവിഭവങ്ങളുടെ മണവുമായി തട്ടിച്ചുനോക്കാന്പോലും അതിന്റെ മണം കൊള്ളുകയുമില്ലായിരുന്നു.
ആ ഇല്ലായ്മയെ ഉള്ളിലൊതുക്കാന്‍ പഠിച്ച ജനലും വാതിലും... പക്ഷേ..അടച്ചുവയ്ക്കാനാവാത്ത..ചൂട്ടഴിയും പുകയോടും പുറംലോകത്തിനെ എല്ലാം അറിയിക്കും.
(ഒരു കണക്കില്‍ അതവയുടെ ഗതികേടല്ലേ; അടപ്പില്ലാതെ പോയത് ? )
:)
റേഷനരി! അതെന്താ സംഗതി?
കുഞ്ഞുനാൾ മുതലേ നിത്യോം ബിരിയാണീം പായസോം കഴിച്ച് വളർന്നോണ്ട് അതെന്താന്നങ്ങട്ട് പിടി കിട്ടണില്യ :)
:)
റേഷനരിചോറും
തേങ്ങാചമ്മന്തിയും മുളകരച്ച മീങ്കറിയ്യും
എന്താ സ്വാദ്!മണം ഒക്കെ പമ്പകടക്കും വിശന്നിരിക്കുമ്പോള്‍ ........
അല്ലേലും എന്നും ബീര്യാണി തിന്നാന്പറ്റുമോ?
റേഷനരി പോലും കിട്ടാത്ത ഒരു അവസ്ഥയെപറ്റി അച്ഛന് പറഞ്ഞറിയാം. യുദ്ധകാലത്ത് റാബി കഞ്ഞി കുടിച്ച് ജീവിച്ച കാലം,,
അല്ല, ഈ പായസം, ബിരിയാണി എന്നൊക്കെ പറഞ്ഞാ എന്താ?
റേഷനരിയുടെ മണത്തേക്കാള്‍ മോശമാണോ അതിന്റെ ഗന്ധം?
-ഓരോരെ ചിന്തകളേയ്...
റേഷനരിക്ക് ഏറ്റവും നല്ല കൂട്ടാന്‍ വിശപ്പ് തന്നെയാണ്.പിന്നെ ഇത്തിരി കണ്ണീരുപ്പും കൂടിയുണ്ടെങ്കില്‍ വിശേഷായി.
പായസം, ബിരിയാണി എന്നൊക്കെ കേട്ട് വന്നപ്പോ റേഷനരി :(
റേഷനര്യേങ്കി റേഷനരി കുറച്ച് കഴിക്കാം.
vizakkunna vayarinum aRiyaam...
:-|
Upasana
തെരുവിന്റെ മക്കള്‍ക്ക് റേഷനരി പോലും ഇന്നും അന്യം....
ഏം......ബ...ക്കം!
ചിക്കന്ബിരിയാണീടെ മണം കൂട്ടീട്ടൊരു
കഞ്ഞികുടിച്ചിട്ടെന്തോരം നാളായീ...
വയറങ്ങു നിറഞ്ഞൂ....
വറ്റില്ലാതെ വെറുതേ തിളയ്ക്കുന്ന വിശപ്പിനുമുണ്ട് മണം..
ഗതികേട് ഇഷ്ടായി..
ചന്ദ്രേച്ചീ..
ഗ്യാസ് തീര്‍ന്നൊ!?..;)
കയ്യോടെ പിടിക്കപ്പെട്ടൂല്ലേ?
ഓ.ടോ..ചില കമന്റ്സ് വായിച്ച് ഞാന്‍ ചിരിച്ചുചത്തു.
മണത്തിന് അഭിമാനമോ അപമാനമോ ഇല്ലല്ലോ... പൂര്‍ണ്ണ സ്വാതന്ത്ര്യം.
ഒരുപാടോര്മകള് തിങ്ങി നിറഞ്ഞ് ആ മണം
അപ്പോ റേഷനരി കഴിക്കുന്നവന്റെ അവസ്ഥയോ ഒന്നാലോചിച്ചു നോക്കു
വെന്തുകഴിഞ്ഞ് തണുക്കുമ്പോള്‍ നല്ല പാറപോലുറയ്ക്കുന്ന റേഷനരിച്ചോറും ചമ്മന്തിയും. ഹാ എന്തൊരു സ്വാദാണതിനന്ന്. ഇന്നും ഓര്‍ക്കുമ്പോള്‍ വായില്‍ കപ്പലോടിക്കാം......
ബിരിയാണിയോ? അതെന്തു സാധനം? കേട്ടിട്ടുപോലുമില്ലാ....
Post a Comment