Monday, October 20, 2008

ബന്ധനം

പിഞ്ഞിയ ചട്ടയ്ക്കുള്ളിൽ
ഉള്ളറിയുന്ന പിടപ്പുണ്ട്‌
നരച്ചുപോയ ചിത്രങ്ങളും,
നാളേയ്ക്കെന്ന്‌ എരിച്ചലുമുണ്ട്‌..

തെളിച്ചമുണ്ടായിരുന്ന കാലമോർത്തും
സമ്മാനിച്ചവർക്കുള്ള നന്ദിയെ കാത്തും
കെൽപ്പില്ലാതിങ്ങനെ..

അഴിഞ്ഞ തുന്നലുകളിൽ
പിണഞ്ഞു നിൽക്കാതെ
ഒന്നു വീണുപോയിരുന്നെങ്കിൽ ..
എന്നെത്രയോവട്ടം ...

23 comments:

ചന്ദ്രകാന്തം said...

ചിന്തിച്ചിരിയ്ക്കാം....

പാമരന്‍ said...

ഓര്‍ക്കാനും മറക്കാതിരിക്കാനും..

കരീം മാഷ്‌ said...

തുന്നലുകള്‍ വിട്ടാല്‍,
തറയില്‍ വീണു ചിതറിയാല്‍,
കാറ്റിലതു പറന്നു പോവില്ലേ?

siva // ശിവ said...

ചിന്തിച്ചിരിക്കാം എന്നല്ല...എല്ലാവരും ചിന്തിയ്ക്കുന്നു എന്ന് ഞാന്‍ കരുതുന്നു...

രാമചന്ദ്രന്‍ വെള്ളിനേഴി said...

അഴിഞ്ഞ തുന്നലുകളിൽ
പിണഞ്ഞു നിൽക്കാതെ
ഒന്നു വീണുപോയിരുന്നെങ്കിൽ ..
എന്നെത്രയോവട്ടം ...
****************

പിണഞ്ഞു നില്‍ക്കുന്ന തുന്നലുകളില്‍ നിന്ന് അത്ര പെട്ടന്ന് താഴെ വീണ് പോകില്ല അത് തുന്നിയവന്റെ കഴിവാണോ അതോ നൂലിന്റെ പ്രത്യേകതയാണോ എന്നറിയില്ല. വീണു പോകണേ എന്നാഗ്രഹിക്കുമ്പോള്‍ ഒന്നുകൂടി പിണഞ്ഞു നില്‍ക്കും.നമ്മള്‍ മുറുകെ പിടിക്കുമ്പോള്‍ ....

വ്യത്യസ്തമായ ചിന്തിപ്പിക്കുന്ന ലളിതമായ സൃഷ്ടി.

എല്ലാ ആശംസകളും

ഉഷശ്രീ (കിലുക്കാംപെട്ടി) said...

“ഒന്നു വീണുപോയിരുന്നെങ്കിൽ ..
എന്നെത്രയോവട്ടം “എന്നാലും കഴിയുന്നത്ര പിടിച്ചു നില്‍ക്കണം എന്നും ഒരു തോന്നല്‍ ഇടക്കു വരും.എല്ലാം സ്വാഭാവികമ്മ്. നല്ല ചിന്ത നല്ല വരികള്‍.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

തുന്നലുകള്‍ അഴിഞ്ഞു തുടങ്ങുമ്പോള്‍
വീണുപോകാന്‍ ആഗ്രഹിക്കും ..എവിടെ?
എല്ലാരേം കൊതിപ്പിച്ചിങ്ങനെ...

Mahi said...

ഉള്ളലിയിക്കുന്ന പിടപ്പുകള്‍

മഴത്തുള്ളി said...

ചിന്തി+ ചിരിക്കാം= ചിന്തി ച്ചിരിക്കാം

ചന്ദ്ര+ കാന്തം = ചന്ദ്ര കാന്തം

മുസാഫിര്‍ said...

വീണുപോയിരുന്നെങ്കില്‍....
.........
വിഷാദവതി നീ കൊഴിഞ്ഞൂ വീണപ്പോള്‍
വിരഹമുണര്‍ത്തിയ വേദനകള്‍..
വര്‍ണ്ണപ്പീലി തൂലിക കൊണ്ടൊരു വസന്ത തിലകമാക്കി,ആശാന്‍
വിണ്നിലെ കല്പദ്രുമത്തിന്റെ കൊമ്പിലെ വാടാമലരാക്കി..
വീണപൂവേ,കുമാരനാ‍ശാന്റെ.
എന്നു പാടിയേനെ..

[ nardnahc hsemus ] said...

ഓരോ ജന്മത്തിനും വസ്തുവിനുപോലും അതിന്റെതായ കര്‍മ്മമേഖലയുണ്ട്... ചുറ്റുവട്ടങ്ങള്‍ക്കനുസരിച്ച് സംതൃപ്തിയും സന്തോഷവും നൊമ്പരവും ബന്ധനവും ഒക്കെ വഴിയേ വന്നു ചേരുന്നു... അങ്ങനെ ഒരിക്കല്‍ ഇതുപോലെ നിറങ്ങള്‍ നഷ്റ്റപ്പെട്ട്, പിഞ്ഞി, കെല്‍പ്പില്ലാതെ ഉപേക്ഷിയ്ക്കപ്പെടുന്നതോടെ തീരുന്നു.. എല്ലാം...
ജന്മസായൂജ്യമടഞ്ഞില്ലേ എന്നു വേണമെങ്കില്‍ ഒന്ന് പോസിറ്റീവ് ആയി പറയാം ല്ലെ?

Kaithamullu said...

പിഞ്ഞിയ ചട്ടയ്ക്കുള്ളില്‍
ഉള്ളറിയുന്ന പിടപ്പുണ്ട്‌
നരച്ചുപോയ ചിത്രങ്ങളും,
നാളേയ്ക്കെന്ന്‌ എരിച്ചലുമുണ്ട്‌..
---
എനിക്കിത്ര മതി.
-ബാക്കി വായിക്കേണ്ട!
ങൂഹൂം......

നരിക്കുന്നൻ said...

ഈ ചെറിയ വരികളിൽ വലിയൊരു മിടിപ്പ് ഞാനറിയുന്നു. കൂട്ടിപ്പിണഞ്ഞ് കിടക്കുന്ന ബന്ധനങ്ങളിൽ നിന്നും പുറത്തേക്ക് പറന്നിട്ടെന്തിന്? വീണ്ടും ഒരുപാട് ബന്ധങ്ങളുടെ കാണാകുരുക്കുകളിലേക്ക്, ചിന്തിക്കാതിരിക്കുന്നതല്ലേ ബുദ്ധി.

Anonymous said...

മഹി പറഞ്ഞുകഴിഞ്ഞു.

G.MANU said...

ഒന്നു വീണുപോയിരുന്നെങ്കില്‍..ഒരിക്കലെങ്കിലും.

നുറുങ്ങുവെട്ടം കവിതയില്‍..
:)

സുല്‍ |Sul said...

വീണുപോകുന്നതിനു മുമ്പൊന്നു നില്‍ക്കണേ...

രണ്ടുപേര്‍ക്കു കൂടി പഠിക്കാനുണ്ട്.

-സുല്‍

Ranjith chemmad / ചെമ്മാടൻ said...

ഒറ്റവായനയിലും രണ്ടാമത്തേതിലും
ദഹിക്കുന്നില്ല... എന്തോ...
പക്ഷേ ഇതു വായിച്ചപ്പോള്‍ പണ്ട്
മുത്തശ്ശിയെന്നെ തോല്പ്പിച്ച ഒരു കടംകഥയോര്‍മ്മ വരുന്നു.
ആടിയാടി പക്ഷേ കാറ്റത്താടാതെയും
വീണ് വീണ് കൊഴിയാതെയും ചിലത്...
പിന്നിയ തുന്നലുകള്‍ക്കിടയില്‍
(വെറുതേ തോന്നിയ സാമ്യമാവാം ക്ഷമിക്കുക.)

ഭൂമിപുത്രി said...

നാളെ എരിയാനുള്ളതല്ലേ..
വീണുപോകില്ല.
ചന്ദ്രകാന്തം കുറച്ച് വരികളിൽ കുറെക്കാര്യം പറഞ്ഞല്ലോ!

Jayasree Lakshmy Kumar said...

ചിന്തിച്ചിരിക്കാം..

Sharu (Ansha Muneer) said...

ഏറെ ചിന്തിപ്പിക്കുന്ന വരികള്‍

Appu Adyakshari said...

:-)

ചിരിപ്പൂക്കള്‍ said...

അഴിഞ്ഞ തുന്നലുകളിൽ
പിണഞ്ഞു നിൽക്കാതെ
ഒന്നു വീണുപോയിരുന്നെങ്കിൽ ..
എന്നെത്രയോവട്ടം ...

ചിന്തയില്‍ നീറ്റലുണ്ടാക്കുന്ന വരികള്‍. ഒന്നു വീണുപോയാല്‍ പിന്നെ??

Unknown said...

നന്നായിരിക്കുന്നു ചേച്ചി