Monday, July 14, 2008

നൂലുണ്ട

സൃഷ്ടിയുടെ ജീവതാളം തള്ളിപ്പറഞ്ഞ്‌
തോന്നും താളത്തില്‍ തിരിഞ്ഞുരുണ്ട്‌
ഉരിഞ്ഞുപോകുന്ന അഹങ്കാരച്ചുറ്റിലെ
അഴിയ്ക്കാനറിയാത്ത കുരുക്കുകള്‍ പേറീട്ടും...
മുനയുള്ള സൂചിയ്ക്ക്‌
മൂക്കുകയറിട്ടു നിലയ്ക്കു നിര്‍ത്താന്‍
താനല്ലേയുള്ളു.. എന്നാണ്‌‌ ചോദ്യം.

കര്‍ക്കടസംക്രാന്തി വന്ന്‌,
അഴിഞ്ഞുലഞ്ഞ കുടുമയില്‍
ചൂലുചുറ്റി പുറത്തെടുത്തിടും വരെ
ഇരുട്ടിന്റെ പൊടി തിന്നട്ടെയവന്‍.

25 comments:

G.MANU said...

മുനയുള്ള സൂചിയ്ക്ക്‌
മൂക്കുകയറിട്ടു നിലയ്ക്കു നിര്‍ത്താന്‍
താനല്ലേയുള്ളു.. എന്നാണ്‌‌ ചോദ്യം

കവിതയില്‍ ഒന്നാം സ്ഥാനത്തേക്ക് നടക്കുന്നു പെങ്ങള്‍സ്...
മറ്റെന്തു പറയാന്‍ ഈ വരികള്‍ കണ്ട്

Kaithamullu said...

മുനയുള്ള സൂചിയ്ക്ക്‌
മൂക്കുകയറിട്ടു നിലയ്ക്കു നിര്‍ത്താന്‍
താനല്ലേയുള്ളു..
---
അതെ,
---
കര്‍ക്കടസംക്രാന്തി വന്ന്‌,
അഴിഞ്ഞുലഞ്ഞ കുടുമയില്‍
ചൂലുചുറ്റി പുറത്തെടുത്തിടും വരെ
ഇരുട്ടിന്റെ പൊടി തിന്നട്ടെയവന്‍.
--

പറക്കട്ടെ,

ഈ അറ്റത്ത് ഒരു നൂല് കെട്ടിയിട്ടുള്ള വിവരം ഓര്‍മ്മയുണ്ടല്ലോ?

സാഗര്‍ said...

കിടിത്സ്.
-സുല്‍

കാവലാന്‍ said...

"സൃഷ്ടിയുടെ ജീവതാളം തള്ളിപ്പറഞ്ഞ്‌"

ഇതാണു കാര്യം.....


കവിതയുടെ കലികാലം ഇരുട്ടടച്ചു പെയ്തുനില്‍ക്കുമ്പോള്‍
കരിവിഷമേന്തിയൊരു കരിന്തേളുമ്മറത്തിഴഞ്ഞാല്‍
സംക്രാന്തിവരെയൊക്കയൊന്നും ആരും കാത്തുനില്‍ക്കില്ലല്ലോ.

തണല്‍ said...

കര്‍ക്കടസംക്രാന്തി വന്ന്‌,
അഴിഞ്ഞുലഞ്ഞ കുടുമയില്‍
ചൂലുചുറ്റി പുറത്തെടുത്തിടും വരെ
ഇരുട്ടിന്റെ പൊടി തിന്നട്ടെയവന്‍.
ഹല്ല പിന്നെ..
ഇത്രക്കൊന്നും അഹങ്കാരം പാടില്ല ആര്‍ക്കും!
:)

മുസാഫിര്‍ said...

കുറച്ച് അഹം എന്ന ഭാവമുള്ളവരെ ജീവിതത്തില്‍ മുന്നേറിയിട്ടുള്ളു.പാവം നൂല്‍.കര്‍ക്കട സംക്രാന്തിക്ക് ഇനി അധികം ദിവസമില്ല എന്നത് മാത്രം ഒരു ആശ്വാസം.

Ranjith chemmad / ചെമ്മാടൻ said...

അന്ത്യസ്ഥായീ നിദ്രയുടെ
ഞാറ്റുവേലാരംഭത്തില്‍
ഇഹലോക ബന്ധം വേറ്പെട്ടെന്ന
പ്രതീകാത്മ സൂചനയ്ക്കായ്,
തള്ളവിരലില്‍ പിണഞ്ഞുകിടക്കുവാനും
ഞാന്‍ തന്നെ വേണം എന്നും
ഉള്ളാല്‍ ചിരിക്കുന്നുണ്ടാവണം
നൂലുണ്ട.
തേച്ചു മിനുക്കിയ നല്ല കവിത;

ഗിരീഷ്‌ എ എസ്‌ said...

ലളിതവും
മനോഹരവുമായ കവിത...

ആശംസകള്‍...

പാമരന്‍ said...

തോന്നും താളത്തില്‍ തിരിഞ്ഞുരുണ്ട്‌
ഉരിഞ്ഞുപോകുന്ന അഹങ്കാരച്ചുറ്റിലെ

ചൂലുചുറ്റി പുറത്തെടുത്തിടും വരെ
ഇരുട്ടിന്റെ പൊടി തിന്നട്ടെയവന്‍...

മനോഹരം..!

Rare Rose said...

ഗംഭീരം ഈ ചിന്തകള്‍...:)

Unknown said...

മുനയുള്ള സൂചിയ്ക്ക്‌
മൂക്കുകയറിട്ടു നിലയ്ക്കു നിര്‍ത്താന്‍
താനല്ലേയുള്ളു.. എന്നാണ്‌‌ ചോദ്യം.
നിലയ്ക്ക് നിറത്തേണ്ടപ്പോള്‍ നിലക്ക് നിറുത്തണം
അവസാനം മൂക്കു കയര്‍ തപ്പി നടക്കരുത്
പറഞ്ഞേക്കാം
സസേനഹം
പിള്ളേച്ചന്‍

താരാപഥം said...

ഈ ബൂലോകം ഒന്ന്‌ അടിച്ചുവാരി ചേട്ടയെ മുക്കൂട്ടയില്‍ കൊണ്ടിട്ട്‌
'ശ്രീ' യെ സ്വീകരിക്കാന്‍ ഈ കര്‍ക്കിടസംക്രാന്തിക്ക്‌ കഴിയട്ടെ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ലളിതം സുന്ദരം

ഗുപ്തന്‍ said...

നന്നായി :)

ശ്രീ said...

നന്നായി ചേച്ചീ.
:)

കരീം മാഷ്‌ said...

"കര്‍ക്കടസംക്രാന്തി"വന്നിട്ടു
ചേട്ടയെ മുക്കൂട്ടയില്‍ കൊണ്ടിട്ട്‌
പിന്നെ വരാം
ഒക്കെ ഒന്നു ശരിയാവട്ടെ!

ഹരിയണ്ണന്‍@Hariyannan said...

അഴിക്കുന്തോറും കുരുങ്ങുന്ന നൂലുണ്ട...
മനു പറഞ്ഞതാണുസത്യം!

Kaithamullu said...

കര്‍ക്കടസംക്രാന്തി വന്ന്‌,
അഴിഞ്ഞുലഞ്ഞ കുടുമയില്‍
---
ഈ നൂല്‍ നൂലല്ലെന്നും നൂലിനേക്കാള്‍ നേര്‍ത്ത മറ്റൊരു നൂലാണെന്നും നൂലുണ്ട നൂലുണ്ടയല്ലെന്നും അത് കൂട്ടിക്കെട്ടിയ മറ്റൊരുണ്ടയാണെന്നും മനസ്സിലാക്കിയപ്പോള്‍ പ്രമേയത്തിനൊരു പുതുമ. മറ്റ്ചില ബ്ലോഗുകളില്‍ നടക്കുന്ന ചര്‍ച്ചയുമായി അത് കൂട്ടിവായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് തോലകവിയെ.

പറയേണ്ടത് പച്ചയായ ഭാഷയില്‍ പറഞ്ഞാല്‍ അസഭ്യം, വ്യംഗ്യമായാല്‍ ശുദ്ധം!

തന്നെപ്പറ്റി വര്‍ണിക്കാന്‍ പ്രിയതമ (!)ചക്കി ആവശ്യപ്പെട്ടപ്പോല്‍ എഴുതി തോലകവി:
“അന്നൊത്ത പോക്കീ,
കുയിലൊത്ത പട്ടീ,
തേനൊത്ത വാക്കീ,
തിലപുഷ്പ മൂക്കീ,
ദരിദ്രയില്ലത്തെ യവാഗു പോലെ,
നീണ്ടിട്ടിരിക്കും നയന ദ്വയത്തീ!”

ചക്കിക്കതത്ര പിടിച്ചില്ല.
തോലകവിയോട് ആ കവിത മാറ്റിയെഴുതാനാവശ്യപ്പെട്ടു, അവര്‍.

ഏഴുതി അദ്ദേഹം:

“അര്‍ക്കശുഷ്കഫല കോമള സ്തനീ,
ശര്‍ക്കരാ സദൃശ ചാരു ഭാഷിണീ,
തിന്ത്രിണീദല സമാന ലോചനേ,
സിന്ധുരേന്ദ്രരു ചിരാമലദ്യുതേ!”

-ഇതത്രേ ‘സംഭവം‘!!

(ചന്ദ്രേ, കമെന്റ് ഓ.ടി. യല്ലെന്ന് കരുതുന്നു)

Kaithamullu said...

തിരുത്ത്(അച്ചരപ്പിശാശ്!)

അന്നൊത്ത പോക്കീ,
കുയിലൊത്ത പാട്ടീ,

-എന്ന് വായിക്കൂ, പ്ലീസ്!

അഭിലാഷങ്ങള്‍ said...

ചന്ദ്രകാന്തം,

ങും! നടക്കട്ടെ നടക്കട്ടെ.

അല്ല, ഞാനാലോചിക്കുകയായിരുന്നു, കവിതയെഴുതാനുള്ള കഴിവ്‌ എനിക്കും ദൈവം തന്നിരുന്നേൽ ആരേയും ഉപദ്രവിക്കാതെ, വേദനിപ്പിക്കാതെ, 'പ്രതിഷേധിക്കാനുള്ള' മനോഹരമായ ടെക്നിക്ക്‌ ഇങ്ങനെ അതിമനോഹരമായി ഇംപ്ലിമന്റ്‌ ചെയ്യാമായിരുന്നു.

ഓഫ്‌: കൈതമുള്ളേ, അത്‌ കലക്കി ട്ടാ.. :-) എന്നാലും താങ്കളുടെ ആദ്യ കമന്റ്‌ വായിച്ച്‌ ഒന്ന് സ്റ്റക്കായിപ്പോയിരുന്നു. കുയിലിനെ പോലെ പാട്ടുംപാടിവന്ന് 'അച്ചരപിശാശ്‌' കൂളായി പട്ടിയിൽ പ്രവേശിച്ചത്‌ കണ്ട്‌ ഞാൻ ഞെട്ടിയതാ! ഇപ്പോ ഞെട്ടൽ മാറി. :-)

പിന്നെ,

"ദരിദ്രയില്ലത്തെ യവാഗു പോലെ,
നീണ്ടിട്ടിരിക്കും നയന ദ്വയത്തീ!”

ഇത്‌ വായിച്ചോണ്ടിരിക്കുമ്പോ ഒരു റിലേറ്റീവ്‌ ചേച്ചിയുടെ ഫോൺ:

"ഡാ, ഇങ്ങ്‌ വരുന്നോ ഇന്ന്, ഡിന്നറിനെന്തുവാ ഇന്ന് പ്ലാൻ?"

"ഇല്ല ഇന്ന് വരുന്നില്ല, ഇന്ന് ഞാൻ 'യവാഗു' ആണു ഉണ്ടാക്കുന്നത്‌"

"യവാഗുവോ, അതെന്ത്‌ സാധനമാ? ദേ, നീ കണ്ണീക്കണ്ട അറബി ഫുഡ്ഡോക്കെ മരിയാദിക്ക്‌ ഉണ്ടാക്കാനറിയാതെ ഉണ്ടാക്കീട്ട്‌ വയറിനു വല്ല അസുഖവും വരുത്തിവെക്കണ്ട, പറഞ്ഞേക്കാം"

:-)

ഹരിയണ്ണന്‍@Hariyannan said...

യവാഗുത്തരങ്ങള്‍ക്ക് കവിതകൊണ്ട് ഒത്തമറുപടി!!!

ഉഷശ്രീ (കിലുക്കാംപെട്ടി) said...

“മുനയുള്ള സൂചിയ്ക്ക്‌
മൂക്കുകയറിട്ടു നിലയ്ക്കു നിര്‍ത്താന്‍
താനല്ലേയുള്ളു.. എന്നാണ്‌‌ ചോദ്യം.”സൂചികളെ മൂക്കു കയറിട്ടു പിടിക്കുന്ന കുരുങ്ങിയ ആ നൂലുണ്ടകളേ.............എന്താ കുട്ടാ വരികളുടെ ഒരു ഭംഗി.

Mahi said...

നന്നായിട്ടുണ്ട്‌ ഇത്തിരിപ്പൂവില്‍ ഇതാദ്യമായാണ്‌

Sureshkumar Punjhayil said...

Good Work...Best Wishes...!!!

ഗൗരി നന്ദന said...

നന്നായിരിക്കുന്നു ചന്ദ്രേച്ചി..ഈ അഹങ്കാരം...