ഞാനിച്ഛിയ്ക്കാത്ത ഇരിപ്പിടം നല്കി,
അവകാശപ്പെടാത്ത അലങ്കാരം നല്കി,
ആവശ്യപ്പെടാത്ത കോട്ടയും കാവും നല്കി,
ഞാനേറ്റിക്കാട്ടാത്ത ശക്തിയെപ്പോറ്റി,
പരിവേഷത്തോരണം തൂക്കി,
തോറ്റവും തീയാട്ടും നടത്തുന്നതെന്തിന് ?
ചുറ്റും കാവലേറ്റി, ഒറ്റപ്പെടുത്തുന്നതെന്തിന് ?
Saturday, June 28, 2008
Subscribe to:
Post Comments (Atom)
14 comments:
ചുറ്റും കാവലേറ്റി, ഒറ്റപ്പെടുത്തുന്നതെന്തിന് ?
-ആ കാവലിനുള്ളില് ഒറ്റപ്പെടല്‍ തോന്നിത്തുടങ്ങിയോ...?
"സോണിയ"
ഈ ലോകത്തു നടക്കുന്ന എല്ലാ കൊള്ളരുതായ്മയ്ക്കും ഉത്തരം തരേണ്ടയാളും കൂടിയല്ലേ.. അതിന്റെ ശിക്ഷയെന്നു കരുതൂ :)
മലയാറ്റൂര്‍ രാമകൃഷണ്ന്റെ 'ആറാംവിരല്‍' ഓര്‍മ്മവന്നു.
ചില ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലന്നേ
അതെപ്പോഴും ചോദ്യമായി തന്നെ തുടരും
അന്വേഷിപ്പിന്‍ കണ്ടെത്തും
നമുക്ക് അനേഷിക്കാം...
വേദനകളും ഒറ്റപെടലുകളും ഇല്ലാത്ത മനസ്സാണ്
എപ്പോഴും നല്ലത്
ഇതാണ് ഏറ്റവും വലിയ ശിക്ഷ.
എല്ലാം ഉണ്ട് ഒന്നും ഇല്ല.
നല്ല ചിന്ത നല്ല വരികള്‍.
ഞാന്‍ കരുതുന്നു...അമൂല്യമായവയ്ക്ക് സംരക്ഷണം ആവശ്യമാണെന്ന്...അതിനാലായിരിക്കാമോ ഈ കാവല്‍
സസ്നേഹം,
ശിവ
നല്ല ചിന്ത.
ഒറ്റപ്പെടുത്തിയും തരംതിരിച്ചും അതിന്റെ പേരില്‍ യുദ്ധം ചെയ്ത് ചോരചിന്തിയും വല്ലാണ്ടങ്ങ് ആരാധിക്കുകയല്ലേ....
എന്താ വിചാരിച്ചേ, ഒറ്റപ്പെടുത്തി ആരാധിക്കയാണെന്നോ?
മുന്‍ വശത്ത് സ്ഥാപിച്ചിരിക്കുന്ന ആ നേര്‍ച്ചപ്പെട്ടി കണ്ടില്ലെന്നുണ്ടോ?
“അടച്ചുവച്ച ശബ്ദം”എന്നുകണ്ടപ്പോ ഇത്തവണ പ്രഷര്കുക്കറിനെപ്പറ്റിയാണു കവിതയെന്നുകരുതി!
പക്ഷേ...അല്ല!
ഇത് മറ്റെന്തിനേയോ പറ്റിയാണെന്നുമനസ്സിലായി!
ങാ..പോട്ടേ സാരമില്ല!!
ഓ.ടോ:
കൈതമുള്ളേട്ടാ...
:) ങ്ങള് നീതിപാലിക്കൂ..!!
;)
അതൊരു ന്യായമായ ചോദ്യം തന്നെ.
:)
Really Good One!
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍!!!!നല്ല കവിത
Post a Comment