Tuesday, June 24, 2008

ആശിച്ചിരുന്നുവോ...

ഇക്കഴിഞ്ഞ നിമിഷം വരെ
നിന്‍ ചിന്തകള്‍ക്കൊത്ത്‌
വേണ്ടപ്പോള്‍ ചിരിച്ചുകാട്ടി
വേണ്ടാത്തരം കടിച്ചൊതുക്കി
വാക്കെടുത്തു വിളയാടും
നാക്കിന്‌ കാവലായി
കല്ലുനീക്കി, നല്ലതൂട്ടി,
കൂട്ടിരുന്നതല്ലേ ഞാന്‍..

നിന്നിലൂന്നിയ
എന്റെ ചേതന
വേരോടെ പിഴുത്‌
ചോര വറ്റും മുന്‍പേ
ദൂരെയെറിയും നേരം..
ഒരുവട്ടമെങ്കിലും കൈവിറയ്ക്കുമെന്ന്‌
വെറുതെ ഞാന്‍..

21 comments:

ചന്ദ്രകാന്തം said...

മകള്‍, ഇന്നലെ പറിച്ച്‌കളഞ്ഞ പല്ലിന്‌...
:)

ശ്രീ said...

പാവം പല്ല്. ആവശ്യം കഴിഞ്ഞപ്പോള്‍ അവസാനം അതും കറിവേപ്പില പോലെ വലിച്ചെറിഞ്ഞു കളഞ്ഞൂല്ലേ...
;)

[ nardnahc hsemus ] said...

അപ്പൊ, പറച്ചു കളഞ്ഞാലും വേണ്ടില്ല ആ കൈയ്യൊന്നു വിറച്ചു കണ്ടാല്‍ മതിയായിരുന്നു ല്ലെ.. ന്നാ ദേ പിടിച്ചൊ, ഫ്രീയായിട്ടൊരു വിറ...
:)

അഭിലാഷങ്ങള്‍ said...

‘മോനെ റോളയില്‍ കരാട്ടേ ക്ലാസിന് ചേര്‍ക്കുന്നു‘ എന്ന് പറഞ്ഞപ്പോ ഞാനിത്രേം പ്രതീക്ഷിച്ചില്ല...!

ഇതിപ്പോ, മോളുടെ പല്ലാണോ, അമ്മയുടെ പല്ലാണോ പൊരിഞ്ഞത് എന്നൊക്കെ ചന്ദ്രകാന്തത്തിന്റെ വീട്ടില്‍ പോയി നോക്കിയാലേ അറിയൂ....!

:-)

തണല്‍ said...

ഹും..വെറുതെ ഞാനും ആശിച്ച്പോയി..:(

Kaithamullu said...

നിന്നിലൂന്നിയ
എന്റെ ചേതന
--

ആശിച്ചിരുന്നുവോ?
---

വെറുതെ ഞാന്‍..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നല്ല ചിന്ത. ‘നാക്കിനു കാവലായ്’ എന്ന വരി വായിച്ചപ്പോള്‍ ശരിക്കും ചിരിച്ചു പോയി.(മോള്‍ടെ പല്ലിനെ കുറിച്ചു ഓര്‍ത്തല്ല)നാക്കിന്റ് തോന്ന്യാസം കൊണ്ടെ ചില പല്ലുകള്‍ അനുഭവിച്ച കഷ്ഠതകള്‍ ഓര്‍ത്തെ. നല്ല വരികള്‍

Ranjith chemmad / ചെമ്മാടൻ said...

ലളിതമായ ഈ ചര്യയെ
ഭംഗിയായി അവതരിപ്പിച്ചു.

Sharu (Ansha Muneer) said...

:)... ചെറിയ ഒരു കാര്യം ലളിതമായി പറഞ്ഞിരിക്കുന്നു. നന്നായി

മുസാഫിര്‍ said...
This comment has been removed by the author.
മുസാഫിര്‍ said...

പറിച്ച പല്ല് ഒട്ടകച്ചാണകത്തില്‍ പൊതിഞ്ഞ് ടെറസ്സിന്റെ മുകളില്‍ ( പശുവിന്‍ ചാണകത്തിനും ഓടിന്‍ പുറത്തിനും പകരം) ഇട്ടാല്‍ ഇനി നല്ല മുല്ലമൊട്ട് പോലത്തെ പല്ലുകള്‍ വരും.

Rasheed Chalil said...

‘പല്ലടിച്ച് കൊഴിക്കണം‘ എന്നൊക്കെ പറയുമ്പോള്‍ ആരെങ്കിലും പല്ലിനെ കുറിച്ച് ഇത്രയൊക്കെ ചിന്തിക്കുന്നുണ്ടാവുമോ... പാവം പല്ല്.

കാരാട്ടെ ഇത്രയും ഉഗ്രനാണല്ലേ...

പാമരന്‍ said...

"ഇക്കഴിഞ്ഞ നിമിഷം വരെ
നിന്‍ ചിന്തകള്‍ക്കൊത്ത്‌
വേണ്ടപ്പോള്‍ ചിരിച്ചുകാട്ടി
വേണ്ടാത്തരം കടിച്ചൊതുക്കി
വാക്കെടുത്തു വിളയാടും
നാക്കിന്‌ കാവലായി
കല്ലുനീക്കി, നല്ലതൂട്ടി,
കൂട്ടിരുന്നതല്ലേ ഞാന്‍..

നിന്നിലൂന്നിയ
എന്റെ ചേതന
വേരോടെ പിഴുത്‌
ചോര വറ്റും മുന്‍പേ
ദൂരെയെറിയും നേരം..
ഒരുവട്ടമെങ്കിലും കൈവിറയ്ക്കുമെന്ന്‌
വെറുതെ ഞാന്‍.. "

പല്ലിനെപ്പറ്റിയാണെന്ന്‌ പറഞ്ഞു ചെറുതാക്കിയില്ലായിരുന്നെങ്കില്‍...

താരാപഥം said...

വീണപൂവിനെ നോക്കി കവിതയെഴുതിയിട്ടുണ്ടെന്ന്‌ കേട്ടിരിക്ക്‌ണു. ഇത്‌ അതിലും കടുപ്പമായി.

'പാമരന്റെ' -
"ഒരു തെണ്ടിയുടെ മരണം" എന്ന കവിതയ്ക്ക്‌, വിശാഖ്‌ശങ്കര്‍ ഇട്ട കമന്റുപോലെ, ഇതില്‍ ആദ്യ പകുതി മാറ്റി വായിച്ചു നോക്കൂ കൂട്ടുകാരേ.
[നിന്നിലൂന്നിയ
എന്റെ ചേതന
വേരോടെ പിഴുത്‌
ചോര വറ്റും മുന്‍പേ
ദൂരെയെറിയും നേരം..
ഒരുവട്ടമെങ്കിലും കൈവിറയ്ക്കുമെന്ന്‌
വെറുതെ ഞാന്‍..]


ഈ വരിയിലൂടെ കഴിഞ്ഞ ആഴ്ചയിലെ നമ്മുടെ നാട്ടിലെ പത്രവാര്‍ത്തയും കൂട്ടി വായിക്കുക. - "സ്ത്രീ ഭ്രൂണഹത്യ വീണ്ടും കൂടിവരുന്നു".

സഹയാത്രികന്‍ said...

ഭേഷ്... ഇങ്ങളൊരു സംഭവാ... സംശ്യല്ല്യ...!

അഭിലാഷിന്റെ സംശയം എനിക്കുമുണ്ടേ...!
:)

Unknown said...

നാവു ചെയ്യുന്നതിന്റെ ഫലം പാവം പല്ലിന്.
ഈ പല്ലു പറിച്ച് കളഞ്ഞാലും തെറ്റില്ല.
പാവം പല്ല്

G.MANU said...

അതിശക്തമായ പെണ്ണെഴുത്ത്..

സിനി said...
This comment has been removed by the author.
ഹരിയണ്ണന്‍@Hariyannan said...

ഇക്കഴിഞ്ഞ ദിവസം വരെ
എന്‍ ചിന്തകള്‍ക്കൊത്ത്‌
വേണ്ടാത്തിടത്തൊക്കെ ചിരിച്ചുകാട്ടി
വേണ്ടാത്തരത്തില്‍ കടിച്ചുതൂങ്ങി
പാക്കെടുത്തു വിളയാടും
മുറുക്കാന്‌ ഗ്രൈന്‍ഡറായി
ചുണ്ടുതട്ടി, വെളിക്കുനീട്ടി,
മഞ്ഞപറ്റിയിരുന്നതല്ലേ ഞാന്‍..

നിന്നെയൂട്ടിയ
എന്റെ ‘ദാന്തി’നെ
വേരോടെ പിഴുത്‌
ചോര വറ്റും മുന്‍പേ
ദൂരെയെറിയും നേരം..
ഒരുവട്ടമെങ്കിലും നിന്റെ
കരാട്ടേ പഠിച്ച കൈവിറയ്ക്കുമെന്ന്‌
വെറുതെ ഞാന്‍..

++++++++++++++++++

അഭിലാഷേ നീ പറഞ്ഞതുതന്നെയാണ് ശരിയെന്നുതോന്നുന്നു.
ഷാര്‍ജയില്‍ നിന്നുവന്ന ഒരു മീങ്കാരിപ്പെണ്ണ് മീന്‍ പൊതിഞ്ഞുതന്ന പേപ്പറില്‍ മേലെക്കൊടുത്തിരിക്കുന്ന കവിത കണ്ടപ്പഴേ എനിക്ക് സംശയം തോന്നിയതാ!!

:)

സിനി said...
This comment has been removed by the author.
thoufi | തൗഫി said...

ദൂരെയെറിയും നേരം..
ഒരുവട്ടമെങ്കിലും കൈവിറയ്ക്കുമെന്ന്‌
വെറുതെ ഞാന്‍..


കൊള്ളാം..
പാവം പല്ല്,ഇത്ര കാലവും
എന്തോരം സഹിച്ചിട്ടുണ്ടാകും.
:)