Monday, September 17, 2007

കറുപ്പും വെളുപ്പും

"തല കറുത്തിരിയ്ക്കുമ്പോള്‍
മനസ്സ്‌ വെളുത്തിരിയ്ക്കും

അറിവിന്റെ തെളിനീര്‍ മോന്തിയിട്ടും
അനുഭവങ്ങള്‍ വെളിച്ചം വീശിയിട്ടും
തല വെളുക്കുന്തോറും, ചില നേരങ്ങളില്‍
മനസ്സ്‌ കറുത്തു പോകുന്നുവോ..?

തല കറുപ്പിച്ചാലും,
മനസ്സ്‌ കറുക്കാതെ നോക്കണമെന്നും."

19 comments:

ചന്ദ്രകാന്തം said...

കറുത്ത തലയും, വെളുത്ത മനസ്സും..

സുല്‍ |Sul said...

ചന്ദ്രകാന്തേ,
വെളുത്തുനരക്കുമ്പോള്‍ മനസ്സു കറുക്കുമൊ?
ഏയ് അതില്ല.
നരയും കഴിഞ്ഞ് കഷണ്ടിയാവുമ്പോള്‍
കറുത്ത മനസ്സ് വീണ്ടും വെളുക്കും,
നന്മ മാത്രം തരും. :)
-സുല്‍

ശ്രീ said...

തല കറുത്താലും വെളുത്താലും കറുത്ത മനസ്സുകള്‍‌ ഉണ്ടാകാതിരിക്കട്ടെ...
:)

കുഞ്ഞന്‍ said...

തല കറുപ്പിച്ചു നോക്കി, മനസ്സു കറുപ്പിച്ചു നോക്കി, നൊ രക്ഷ എന്നിട്ടും അവള്‍ അടുക്കുന്നില്ല.. ചിലപ്പോള്‍ മനസ്സെന്ന സാധനം നഷ്ടപ്പെട്ടിരിക്കും!

ബാജി ഓടംവേലി said...

തല കറുപ്പിച്ചാലും,
മനസ്സ്‌ കറുക്കാതെ നോക്കണമെന്നും."
വെളുത്തു വിളറാതെയും നോക്കണം
നന്നായിരിക്കുന്നു

സഹയാത്രികന്‍ said...

തല കറുപ്പിച്ചാലും,
മനസ്സ്‌ കറുക്കാതെ നോക്കണമെന്നും.

:)

ഉപാസന || Upasana said...

ഞാന്‍ പറയാനായി കരുതിയതൊക്കെ മുന്‍പ് പറഞ്ഞവര്‍ പറഞ്ഞു. എന്താ ചെയ്യാ‍ാ...
ചിരിക്കുന്നു.
:)
ഉപാസന

ചന്ദ്രകാന്തം said...

എല്ലാ വെളുത്ത മനസ്സുകള്‍ക്കും..
സ്നേഹം
ചന്ദ്രകാന്തം.

താരാപഥം said...

മനസ്സ്‌ അന്ത:കരണങ്ങളിലെ ബോധതലത്തിലുള്ള ഒരു പ്രക്രിയയാണ്‌. വികാരത്തേയോ വിചാരത്തെയോ ഇച്ഛയെയോ ജനിപ്പിക്കുന്നത്‌ മനസ്സല്ല.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

'മുക്തി തന്റെയാ സ്വര്‍ഗ്ഗരാജ്ജ്യ
ത്തേക്കെന്റെ മനമൊന്നുണരണേ..’
-എല്ലാമനസ്സിലും നന്മ നിറയട്ടെ.
(മഹാകവി ടാഗൂറിന്റെ വരികള്‍ തിരുത്തിയതിനു മാപ്പ്)
..അവിടെക്കെട എന്റെവകേലൊരു മാപ്പ്,പിന്നല്ല. :)

Murali K Menon said...

തല കറുപ്പിച്ച് കറുപ്പിച്ച് ചിലരുടെ മുഖത്തേക്കു കൂടി കറുപ്പ് പടരുന്നു, ഇനി അവിടന്നധികം ദൂരം കാണുമോ മനസ്സിലേക്ക്? ആവോ? അധികം താമസിയാതെ മനസ്സും കറുക്കുമോ? എന്തരോ എന്തോ!

കുഞ്ഞന്: കറുപ്പിനഴക്, വെളുപ്പിനഴക്, അതു കഴിഞ്ഞ് ഒരു ഓ ഓ ഓ എന്നൊരു ഓരിയിടലും കൂടി നടത്തി നോക്കിയാല്‍ അവള്‍ അടുത്തിരിക്കും...ഇല്ലേ? എന്നാ വിട്ടേക്ക്

മുസ്തഫ|musthapha said...

“തല കറുപ്പിച്ചാലും മനസ്സ് കറുക്കാതെ നോക്കണമെന്നും‌“
നല്ല ചിന്ത...!

ആവനാഴി said...

പ്രിയ ചന്ദ്രകാന്തം,

തല നരക്കുമ്പോപ്പോഴൊരു ചോദ്യം:
“അയ്യോ, തലയൊക്കെ നരച്ചുപോയല്ലോ!”
നരച്ചതു കണ്ടില്ലേ? പിന്നെന്തിനീ കിന്നാരച്ചോദ്യം?

എന്നാലും ചിലര്‍‌ക്കു ആ ചോദ്യം ചോദിച്ചേ മതിയാകൂ.

അതിനു വഴിയുണ്ട്. കറുത്ത ചായമടിക്കാം. എങ്കിലും ചില കുസൃതികള്‍ ചോദിക്കും: ഡൈ ചെയ്തിരിക്യാ അല്ലേ? (ദേ, മോന്തക്കിട്ടൊരു തട്ടു തരും ഞാന്‍!)

എന്നാല്‍ എന്റെ മനസ് വെളുത്തു തന്നെയിരിക്കട്ടെ. അതു കറുക്കണ്ട.

സസ്നേഹം
ആവനാഴി

Areekkodan | അരീക്കോടന്‍ said...

കറുത്ത മനസ്സുകള്‍‌ ഉണ്ടാകാതിരിക്കട്ടെ...

ചന്ദ്രകാന്തം said...

നന്മയുടെ വെളിച്ചം നിറഞ്ഞ മനസ്സുകള്‍ ...
എന്നും പ്രകാശം പരത്തട്ടെ...

Satheesh Haripad said...

നന്നായിരിക്കുന്നു ചന്ദ്രകാന്തം...കുറഞ്ഞ വരികളില്‍ വലിയൊരു കാര്യം പറഞ്ഞിരിക്കുന്നു...

ഹരിശ്രീ said...

തല കറുത്തോ വെളുത്തോ ഇരുന്നോട്ടെ, മനുഷ്യരുടെ മനസ്സ് മാത്രം കറുക്കാതിരുന്നാല്‍ മതി.

G.MANU said...

ഉഗ്രന്‍ ചിന്ത പെങ്ങളേ...ഒരു വരി കൂടി ഞാന്‍ ആഡ്‌ ചെയ്തോട്ടെ..

തലയും മനസും വെളുക്കുമ്പോഴേക്കും മരുമക്കള്‍ വന്ന് എക്സിറ്റ്‌ പറയും...

മുരളീധരന്‍ വി പി said...

വരികള്‍ ഏറെ ഇഷ്ടപ്പെട്ടു...