Thursday, September 10, 2009

ഇന്നിന്റെ ഇന്നലെ

ഇന്നലെ വിചാരപ്പെട്ടത്‌
നാളെയെപ്പറ്റി;
ഇന്നും, ഇനിയെന്നുമതെ

എന്നിട്ടും,
നാളെകളില്‍
ഇന്നലെയെന്ന വിചാരം
ഇല്ലാതായിപ്പോകുന്നത്‌
എന്താണാവോ?

18 comments:

ചന്ദ്രകാന്തം said...

ഇന്നിന്റെ ഇന്നലെ

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കൊള്ളാം ചിന്ത.

അനുഭവിച്ചു കഴിഞ്ഞ
ഇന്നിന്റെ ഇന്നലെയില്‍
പുതുമ ഇല്ലാത്തതാവാം

മുസാഫിര്‍ said...

കൊള്ളാം , അതല്ലെ നോവാള്‍ജിയ.വീട്ടില്‍ വെറുതെ കുത്തിയിരിക്കാത്തതു കൊണ്ട് തോന്നുന്നുണ്ടാവില്ല അല്ലെ ?

Kaithamullu said...

ഇന്നില്‍ ഇന്നുണ്ടല്ലോ?
അത് മതി!

Rare Rose said...

നല്ല ചിന്ത..ഉറ്റു നോക്കിയിരിക്കാന്‍ പ്രതീക്ഷകളുടെ നാളെകളുണ്ടെന്നാശ്വസിക്കുന്നവര്‍ക്ക് ഇന്നലെകളില്‍ കുരുങ്ങിക്കിടക്കാതിരിക്കാം..

പകല്‍കിനാവന്‍ | daYdreaMer said...

ഇന്നലെ എന്നാല്‍ 'ഭൂതം' എന്നല്ലേ.. :)

[ nardnahc hsemus ] said...
This comment has been removed by the author.
[ nardnahc hsemus ] said...

“വന്ന വഴി മറക്കരുതെന്ന് “ കാരനവന്മാര്‍ പറയാറില്ലേ.. എന്നിട്ടും ആരോര്‍ക്കുന്നു?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇന്നലെകളേക്കാള്‍ നാളെ നല്ലതാവുമെന്ന പ്രതീക്ഷ..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇന്നലെകളേക്കാള്‍ നാളെ നല്ലതാവുമെന്ന പ്രതീക്ഷ..

Mahesh Cheruthana/മഹി said...

നല്ല ചിന്ത!
ഇന്നിന്റെ ഇന്നലെയെ പ്പറ്റി ആരും ഓര്‍ക്കാറില്ല!

Umesh Pilicode said...

നാളകള്‍ പ്രതീക്ഷകളാണ് ........

ഖാന്‍പോത്തന്‍കോട്‌ said...

:)

Sidheek Thozhiyoor said...

കുഞ്ഞു കുഞ്ഞുറുമ്പുകള്‍..കരളില്‍ മെല്ലെ കടിക്കും പോലെ...നന്നായിരിക്കുന്നു.

അഭി said...

നാളെകള്‍ പ്രതീക്ഷ നിറഞ്ഞതാണ്‌
ഇന്നലെകള്‍ നഷ്ടങ്ങളുടെതും

വരയും വരിയും : സിബു നൂറനാട് said...

നാളെയെ പറ്റിയും വിചാരമുണ്ടോ..? എനിക്കറിയില്ല..!

Naseef U Areacode said...

ഇന്നലെകള്‍ നല്ലതാണെങ്കില്‍ അതോര്‍ക്കല്‍ രസകരമാവും.. അല്ലെങ്കില്‍ ഓര്‍ക്കാതിരിക്കുക തന്നെ ഭേതം.. നന്നായിരിക്കുന്നു...
ആശംസകള്‍

SUJITH KAYYUR said...

ivideyum niraashappeduthiyilla.nalla varikal.