Wednesday, September 3, 2008

വിടരും നയനസുമം...


ഉതിരുന്ന നീഹാരമണിയും കപോലം
വിരിയുന്ന ലാവണ്യമരുണം വിലോലം..
അഴകിന്‍ ഹൃദന്തത്തിലൊഴുകും മരന്ദം
മിഴിയിതളിലനുരാഗമുണരും വസന്തം..

42 comments:

nardnahc hsemus said...

മനോഹരം... വായിച്ചപ്പോള്‍, മനസ്സ് ദേ ആ ചിത്രം പോലെ...

:)

രാമചന്ദ്രന്‍ വെള്ളിനേഴി said...

അഴകായ് കവിത രചിക്കുന്ന ചന്ദ്രേ
നിന്‍ അഴകോലും കവിതകള്‍ക്കെന്നും പലമുഖം

നിത്യവും വിരിയേണം നിന്‍ മനവാടിയില്‍
തൂമണം തൂവുന്ന സുന്ദര കാവ്യങ്ങള്‍

കുറുമാന്‍ said...

നാ‍ലുവരി പൂ വിരിഞ്ഞൂ,
നാലുനിമിഷത്തിനുള്ളില്‍.

സമ്മതിച്ചിരിക്കുന്നു.

മുസിരിസ് / അജിത്ത് പോളക്കുളത്ത് said...

എന്തിന് കുറെ വരികള്‍!
പോരെ ഇത്രക്ക്
നന്നായി

*****
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ!
നീശ്രീഭൂവിലസ്ഥിര-അസംശയം-ഇന്നു ഞാന്‍ നിന്റെ-യാഭൂതിയെങ്ങു പുനരിങ്ങു ടപ്പിതോര്‍ത്താല്‍
(കുമാരനാശാന്റെ വീണപൂവ്)

സുല്‍ |Sul said...

good one.

അഭിലാഷങ്ങള്‍ said...

വൌ...
വൌ...
വൌ...

വളരെ മനോഹരമായ വരികള്‍..

അറിയിപ്പ്: “വൌ വൌ വൌ“ എന്നാണ് ഞാന്‍ ആദ്യം പറഞ്ഞത്..! അല്ല, ചുമ്മ ഓര്‍മ്മിപ്പിച്ചൂന്നേയുള്ളൂ..!! “ബൌ ബൌ ബൌ“ എന്നൊന്നും വായിച്ചേക്കല്ലേ...

:)

മിന്നാമിനുങ്ങ്‌ said...
This comment has been removed by the author.
മിന്നാമിനുങ്ങ്‌ said...

ഹൃദ്യം..മനോഹരം..

കുറുവിനൊപ്പം ഞാനും ഇങ്ങനെ പറഞ്ഞോട്ടെ,

നാലാളറിയാതെ,
നാലുമണി നേരത്തൊരു,
നാ‍ലുവരി പൂ വിരിഞ്ഞൂ,
നാലു നിമിഷത്തിനുള്ളില്‍..

ഓ.ടോ)എവിടുന്നാ ഒരു ശബ്ദതാരാവലി കിട്ടുന്നെ,
ഈ വാക്കുകളുടെ അര്‍ഥമൊക്കെ
ഒന്ന് തപ്പിയെടുക്കാന്‍..?

കാന്താരിക്കുട്ടി said...

ഒത്തിരി കാര്യങ്ങള്‍ മനസ്സില്‍ ഓര്‍മ്മിപ്പിക്കുന്ന ഒരു കുഞ്ഞു കവിത ! നല്ല ഇഷ്ടമായി എനിക്ക്

മഴത്തുള്ളി said...

പുലര്‍മഞ്ഞിന്‍ പൂക്കുട മെല്ലെയുയര്‍ത്തി
നവമുകുളം ഇതളുകള്‍ മെല്ലെ വിടര്‍ത്തി
വിടരുന്ന കുസുമത്തിന്‍ പടരുന്ന ഗന്ധം
മനതാരിലനുരാഗ സ്വപ്നമുണര്‍ത്തി..

നന്നായിരിക്കുന്നു നാലുവരികള്‍. ഇതു കണ്ടപ്പോള്‍ വെറുതെ ഒന്നു ശ്രമിച്ചു. രക്ഷയില്ലാ.. :)

ദുര്‍ബലന്‍ said...

അതെ. ആ പൂ പോലെ മനോഹരമാണ് ഈ കവിതയും. സൂപ്പര്‍ബ്.

പ്രയാസി said...

ഇക്ക് മന്‍സിലായില്ല..

ഇത്തിരിയെ ഉള്ളെങ്കിലും വെള്ളമൊഴിക്കാത്ത വാട്ടീസുപോലെ ബയങ്കര കട്ടി..;)

ഓ:ടോ: നാട്ടിലായിരുന്നു പട്ടി ശല്യം, ഇപ്പൊ ഇവിടെം തുടങ്ങി..! ഓട് പട്ടീ...

പാമരന്‍ said...

മതിയായില്ല! :(

smitha adharsh said...

really nice...

PIN said...

നല്ല വരികൾ.. ആശംസകൾ...

എല്ലാരും കുറിച്ചല്ലോ, ഈ ഞാനും കുറിച്ചോട്ടെ രണ്ടു പാഴ്‌വരികൾ


എന്നുള്ളിൽ ഉറയുന്ന കണ്ണീർക്കണം
നിന്നുള്ളിൽ ഊറുന്ന മധു കണം..
എന്റെ ഈ ശോക ഭാവങ്ങളൊ
നിന്റെ ആ ശോഭ ദളങ്ങളും...

അല്ഫോന്‍സക്കുട്ടി said...

എങ്ങനെയാ ഇതൊക്കെ എഴുതണെ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മനോഹരമായ വരികള്‍...

ആരാ അവിടെക്കിടന്നു മൂന്നുവട്ടം കുരക്കുന്നത്????

ശ്രീലാല്‍ said...

മുഴുവനാക്കൂ, ട്യൂണിട്ടു പാടിയാല്‍ നല്ല ഒരു ലതിളഗാനം കേള്‍ക്കാമായിരുന്നു.

..::വഴിപോക്കന്‍[Vazhipokkan] said...

hai hai..

കനല്‍ said...

പണ്ട് പുസ്തകതാളുകളില്‍ നിന്നും
മന:പാഠമാക്കിയ കവിതകള്‍ പോലെ ദാ ഇവിടെയും ഒന്ന് കണ്ടു.

തണല്‍ said...

പൊട്ടാസ്യം സൈനേയ്ഡൊക്കെ എന്തിനാ പുരുഷൂ ധാരാളം..?
ദേ ഇതു പോലെ ഒരു നുള്ളുകൊടുത്താ പോരെ..എപ്പ വെടി തീര്‍ന്നെന്നു ചോദിച്ചാ മതീ!
:)

RaFeeQ said...

നല്ല വരികള്‍.. മതിയായില്ല.. :(

ശ്രീ said...

ഇഷ്ടമായി വരികള്‍

Sharu.... said...

മനോഹരമായ വരികള്‍.... വളരെ വളരെ മനോഹരം.... :)

കരീം മാഷ്‌ said...

മിഴിയിതളിലനുരാഗമുണരും വസന്തം..
വരികള്‍ക്കു പിശുക്കോ?
അതോ പോസ്റ്റിംഗിനു തിടുക്കമോ?
ഏതായാലും അഴകിനു ഒരൊട്ടും കുറവില്ല :)

കാവലാന്‍ said...

വളരെ നന്നായിരിക്കുന്നു

ഓടോ;
എവിടെയ്ക്കാ ഇത്ര ധൃതിയില്‍?
:)

സ്നേഹിതന്‍ | Shiju said...

ഓണാഘോഷപരിപാടിയുടെ ഭാഗമായി ഒരു കവിത രചനാ മത്സരമുണ്ടെങ്കില്‍ ആര് ഒന്നാം സമ്മാനം നേടും?
ചന്ദ്രകാന്തം???
മഴത്തുള്ളിചേട്ടന്‍??
രാമചന്ദ്രന്‍???
മുസരീസ്??
PIN അതോ മിന്നാമിനുങ്ങോ???

എന്തായലും എനിക്ക് ഇതൊക്കെ വായിക്കാനേ അറിയൂ. എല്ലാര്‍ക്കും അഭിനന്ദനങ്ങള്‍....

അഭിലാഷങ്ങള്‍ said...

പ്രിയപ്പെട്ട സ്നേഹിതാ,

അല്ല.. അറിയാമ്മേലാഞ്ഞിട്ട് ചോദിക്കുവാ... എന്റെ മൂന്ന് വരി കവിതക്ക് എന്താ ഒരു കുഴപ്പം? ങേ?

കുമാരനാശാൻ പണ്ട് നട്ടപ്പാതിരക്ക് കഷ്ടപ്പെട്ടെഴുതിയ ‘വീണപൂവ്‘ പോലും അടിച്ചുമാറ്റി കമന്റിട്ട മുസരിസ്സിനെ വരെ കവിതാ രചനാ മത്സരത്തിൽ പങ്കെടുപ്പിക്കാം അല്ലേ? ഞാനൊക്കെ രാവും പകലും ചിന്തിച്ച് ചിന്തിച്ച് വൃത്തവും അലങ്കാരവും പ്രാസവും ഒക്കെ നോക്കി ഉണ്ടാക്കിയ എന്റെ ആ കവിയെന്താ ഇയാക്ക് കണ്ണിൽ പിടിച്ചില്ലേ? ഇത് എവിടുത്തെ ന്യായമണ് ഹേ?

ഈ ക്രൂരമായ അനീതിയിൽ പ്രതിഷേധിച്ച് ചന്ദ്രകാന്തത്തിന്റെ വരികളെ വർണ്ണിച്ചുകൊണ്ട് ഞാനെഴുതിയ മൂന്നുവരിക്കവിത വീണ്ടും വീണ്ടും ചൊല്ലി അനിശ്ചിതകാല ‘നിരന്തരാഹാര’ സത്യാഗ്രഹം ആരംഭിച്ചതായി അറിയിച്ചു കൊള്ളുന്നു…

“വൌ…
വൌ…
വൌ…“


:-(

നരിക്കുന്നൻ said...

വളരെ മനോഹരം ഈ നാലു വരികൾ.

krish | കൃഷ് said...

സുന്ദരമീവരികള്‍.

Sarija N S said...

സുന്ദരം!!!

G.manu said...

ആര്‍ദ്രം

സ്നേഹിതന്‍ | Shiju said...

അഭിലാഷങ്ങളേ ക്ഷമിക്കൂ.....
പിന്നെ അത് ഒരു കവിതയാണെന്ന് ഞാന്‍ മനസ്സിലാക്കിയില്ല എന്റെ തെറ്റ്. ഞാന്‍ വിചാരിച്ചു കമന്റെഴുതിയ സമയത്ത് താങ്കള്‍ അറിയാതെ ചൂട് ചേമ്പ് വായിലിട്ടതായിരിക്കുമെന്ന്,
എന്തായാലും ഈ കവിതക്ക് സ്പെഷ്യല്‍ ജൂറി പുരസ്കാരത്തിന് ഒന്നു ശ്രമിക്കാം.നിരാഹാരം ദയവായി നിര്‍ത്തൂ.

ആഗ്നേയ said...

മനോഹരമായ വരികള്‍!
ഓ.ടോ.നാട്ടീപ്പോകാറായാ മനുഷ്യന്മാര്‍ക്കു പ്രാന്താവും ല്ലേ?അഭിയോടല്ല ചോദിച്ചത്..;-)

ഒരു ആത്മ സംതൃപ്തിക്കായ്........ said...

വളരെ മനോഹരമായ വരികള്‍..

ഇസ് ലാം വിചാരം said...

താങ്കളുടെ ബ്ലോഗ് വായിക്കാറുണ്ട്.നന്നാകുന്നുണ്ട്.
ഒരാഴ്ചയായി ഞാനും ബ്ലോഗിത്തുടങ്ങിയിരിക്കുന്നു...
സന്ദര്‍ശിക്കില്ലേ?
ഒന്നു കമന്റുകയില്ലേ?

kaithamullu : കൈതമുള്ള് said...

നല്ല കവിതയെപ്പറ്റി ഇടക്കിടെയുള്ള തന്റെ ഈ ഓര്‍മ്മിപ്പിക്കലിന് നന്ദി, ച്ന്ദ്രേ!

Mahi said...

ഞാനെപ്പഴെ ഈ കവിതയില്‍ ഉതിര്‍ന്നു വീണത്‌ ?

പൊതുവാള് said...

ഇന്നു നിന്‍ മിഴികളാമലയാഴി തന്നില്‍

പ്രതിഫലിക്കുന്നൊരാ പേടമാന്‍ കുഞ്ഞ്

ഓര്‍മ്മയുടെ സ്വരവേഗമേകീയെനിക്കാ

വാര്‍മുകിലു കൂടണയും സന്ധ്യകളിലേക്ക്....

ഹന്‍ല്ലലത്ത് said...

സാന്ദ്രം.....

B Shihab said...

നല്ല വരികള്‍...

ഗീതാഗീതികള്‍ said...

തുഷാരഹാരമണിഞ്ഞു നില്‍ക്കുന്ന അര്‍ണാഭയാര്‍ന്ന ആ പൂമൊട്ടിനേക്കാള്‍ അഴകാര്‍ന്നതീ നാലുവരിക്കവിത.