Monday, June 9, 2008

'കേര'ളീയം

കാഴ്ചയ്ക്ക്‌ പച്ചപ്പ്‌,
വീഴ്ചയേശാത്ത പുറംചട്ട,
ചിരട്ടയ്ക്കൊത്ത ചങ്കുറപ്പ്‌...
ചൂഴ്‌ന്നെടുക്കുന്നോര്‍ക്കും
മധുരം വിളമ്പും മന:സ്‌ഥൈര്യം...

നമുക്ക്‌,
ഇതിലേതൊക്കെയോ
നഷ്ടമാവുന്നു.

12 comments:

Anonymous said...

എല്ലാം നഷ്ടമായിരിക്കുന്നു എന്നതാ കൂടുതല്‍ ശരി.ഇപ്പോള്‍ വെറും കാട്ടിക്കൂട്ടലുകള്‍ മാത്രമേ ഉള്ളൂ.

ഹരിയണ്ണന്‍@Hariyannan said...

കാവലാന്‍ പറഞ്ഞതാണു ശരി!
എല്ലാം....
ചകിരിപോലെ ഉണങ്ങിയ ജീവിതം!

വല്യമ്മായി said...

നല്ല നിരീക്ഷണങ്ങള്‍.പക്ഷെ ആ ഗുണങ്ങളൊക്കെ നശിക്കാതിരിക്കാന്‍ ഒരോരുത്തരും ശ്രമിക്കേണ്ടതല്ലേ

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നമ്മള്‍ പ്രവാസികള്‍ക്കു എല്ലാം എന്നെ നഷ്ഠപ്പെട്ടവരാ....മനസ്സിനുള്ളില്‍ ഇതെല്ലാം നഷ്ഠപ്പെടാതെ നൊക്കാം നമുക്കെല്ലാം അല്ലേ...

നസീര്‍ കടിക്കാട്‌ said...

ആ പച്ചപ്പ് മാത്രം മതി

Unknown said...

നാം മലയാളി അല്ലാതായി കൊണ്ടിരിക്കുകയാണല്ലോ പിന്നെ എന്തിന്
നമ്മുക്ക് എന്തിന് മലയാളം

ശ്രീ said...

ശരിയാ... പലതും നഷ്ടമായിക്കൊണ്ടിരിയ്ക്കുന്നു...

G.MANU said...

കേരള്‍സ് മുക്കിയതുമായി ഞാനിതിനെ കൂട്ടിവായിച്ചു...
അപ്പോ നല്ല രസം.... :)

ശ്രീലാല്‍ said...

മനു അങ്കിള്‍ ;)

Kaithamullu said...

രസിച്ചില്ല, ഇഞ്ചി കടിച്ചപോലായി സ്ഥിതി!

മുസാഫിര്‍ said...

ചൂഴ്‌ന്നെടുക്കുന്നോര്‍ക്കും
മധുരം വിളമ്പും മന:സ്‌ഥൈര്യം

ആണ് നഷ്ടപ്പെടുന്നതെന്നു തോന്നുന്നു.ആളുകള്‍ ഒരു കവിളത്തടിച്ചാല്‍ മറുകവിള്‍ കാണിക്കുന്നില്ല.

ഒരു സ്നേഹിതന്‍ said...

കാഴ്ചയ്ക്ക്‌ പച്ചപ്പ്‌,
വീഴ്ചയേശാത്ത പുറംചട്ട,
ചിരട്ടയ്ക്കൊത്ത ചങ്കുറപ്പ്‌...
ചൂഴ്‌ന്നെടുക്കുന്നോര്‍ക്കും
മധുരം വിളമ്പും മന:സ്‌ഥൈര്യം...

ഒന്നും നഷ്ടപ്പെടാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാനെ നമുക്കു കഴിയൂ...