Wednesday, January 23, 2008

പ്രവാസി

ഉയിരു പിഴിഞ്ഞെടുത്ത
മധുരം നുണഞ്ഞ്‌,
കുറഞ്ഞുപോയതില്‍
പരിഭവം കാട്ടി,
തിരിച്ചുപോക്കിന്റെ
തിയതി ഉറപ്പാക്കുന്ന
ബന്ധങ്ങള്‍ക്കു മുന്നില്‍...

ഓലമടലിനടിയില്‍പ്പെട്ട,
പുല്‍നാമ്പിന്റെ
ആത്മനിന്ദയോടെ...

പകുതി അറുത്തിട്ടും
പിടഞ്ഞെണീക്കും
ബലിമൃഗം പോലെ..

അതിജീവനത്തിന്റെ
തത്രപ്പാടിനിടയില്‍
ഇനിയും കിളിര്‍ക്കാത്ത വേരുകളെ
മന:പൂര്‍വ്വം മറന്ന്‌
മുഖപേശികള്‍
വലിച്ചുനീട്ടി
പുഞ്ചിരിയൊട്ടിക്കുമ്പോള്‍...

സുഖപ്പെട്ടാലും
മായാത്ത മുദ്ര പേറും
ഭ്രാന്തനെപ്പോലെ..
നാട്ടുകാഴ്ചകളുടെ
പുറമ്പോക്കിലാണു നീയെന്ന്‌
ക്രൂരമായി ഓര്‍മ്മപ്പെടുത്തുന്നു
ഈ വിളിപ്പേര്‍.

22 comments:

മുസ്തഫ|musthapha said...

വളരെ ഇഷ്ടമായി ഈ കവിതയും...

ഓലമടലിനടിയില്‍പ്പെട്ട,
പുല്‍നാമ്പിന്റെ
ആത്മനിന്ദയോടെ...!

എന്താ പ്രയോഗം...!!!

G.MANU said...

എല്ലാം സഹിക്കാം..തിരിച്ചു ചെല്ലുമ്പോള്‍ ചുവപ്പു പട്ട കെട്ടിയവന്റെ നോക്കുകൂലിച്ചോദ്യം.. പുറകിലൊളിപ്പിച്ച കഠാര..

നല്ല കവിത

ശ്രീ said...

ഇതും നന്നായി, ചേച്ചീ...
“കുറഞ്ഞുപോയതില്‍
പരിഭവം കാട്ടി,
തിരിച്ചുപോക്കിന്റെ
തിയതി ഉറപ്പാക്കുന്ന
ബന്ധങ്ങള്‍ക്കു മുന്നില്‍...”


പ്രവാസിയുടെ ജീവിതം എന്നും ഇങ്ങനെ തന്നെ...അല്ലേ?

സുല്‍ |Sul said...

‘പ്രവാസി’ ആ വാക്കു തന്നെ എനിക്കിഷ്ടമല്ലാത്ത ഒന്നാണ്. പ്രയാസങ്ങള്‍ നിറഞ്ഞ പ്രസവം പോലെ മനസ്സിലാക്കുന്ന ഒരു വാക്ക്.
അല്ലെങ്കില്‍ ഞാന്‍ പ്രവാസിയേ അല്ല എന്ന എന്റെ ധാരണകൊണ്ടോ എന്തൊ.

കവിത നന്നായി.

ഓടോ : ഈ ഇത്തിരിപ്പൂവും ചന്ദ്രകാന്തവൂം തമ്മിലുള്ള വ്യത്യാസം 5 പുറത്തില്‍ കവിയാതെ ഉപന്യസിക്കുക. (HW)

-സുല്‍

പരിത്രാണം said...

എന്തോ ഒരു കുറവു ഈ കവിതയില്‍ ഉള്ളതു പോലെ കുറച്ചുകൂടി നന്നാക്കാമായിരുന്നു.
ചുമ്മാ പറഞ്ഞതാട്ടോ പതിവുപോലെ ഇതും നന്നായിട്ടുണ്ട്

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിത നന്നായിട്ടുണ്ട്...

പ്രയാസി said...

ചെച്ചിയെ..കവിത നന്ന്..:)

ഓ:ടോ:പ്രവാസികള്‍ക്കു മാത്രം പ്രവേശനം എന്നു കൂടി കൊടുക്കായിരുന്നു..;)

മയൂര said...

"ഓലമടലിനടിയില്‍പ്പെട്ട,
പുല്‍നാമ്പിന്റെ
ആത്മനിന്ദയോടെ... "

ഇഷ്ടമായി...:)

-മറ്റൊരു പ്രവാസി.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അതിജീവനത്തിന്റെ
തത്രപ്പാടിനിടയില്‍
ഇനിയും കിളിര്‍ക്കാത്ത വേരുകളെ



ചേച്ചി നല്ല കവിത ജീവിതസാഹചര്യങ്ങളില്‍ പ്രവാസിക്ക് കിട്ടിയ വിളിപ്പേരും

ഗിരീഷ്‌ എ എസ്‌ said...

കത്തിപടരുന്നു ചന്ദ്രേ....ഇത്‌
ചുട്ടുപൊള്ളിക്കുന്നു
വരികളുടെ ജ്വാലകള്‍
വിഷയത്തിന്റെ ശക്തി
ചോരാതെ
അനുഭവത്തിന്റെ കൈയൊപ്പാല്‍
കോറിയിട്ടിരിക്കുന്നതിനിടയില്‍
അടിവരയിടുന്നു....

ആശംസകള്‍........

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓലമടലിനടിയില്‍പ്പെട്ട,
പുല്‍നാമ്പിന്റെ
ആത്മനിന്ദയോടെ...

ഹോ, വല്ലാത്ത വരികള്‍

കവിത നന്നായിരിക്കുന്നു

അഭിലാഷങ്ങള്‍ said...

പ്രവാസിച്ചേച്ചീ...

ഓലമടലിനടിയില്‍പ്പെട്ട പുല്‍നാമ്പിന്റെ ആത്മനിന്ദയോടെ ഞാനും ഒരു സത്യം (നഗ്നസത്യം/ ദുഃഖസത്യം) ഓര്‍ക്കുകയാണ് :

“ഞാനും ഒരു പ്രവാസിയാണ്!”

ഓഫ് ടോപ്പിക്ക്:

ഈ പേജിലെത്തിയപ്പോ എനിക്കാദ്യം തോന്നിയ ഫീലിങ്ങ്:

“ഈശ്വരാ.. ഇത് ‘ഇത്തിരിപ്പൂവ്‘ എന്ന് പറഞ്ഞിട്ട് ‘ഒത്തിരിപ്പൂ’വുണ്ടല്ലോ!”.

സുല്ല് എഴുതിയ ‘ഓഫ്’ തികച്ചും ന്യായമാണ്. ഇനി ഹോംവര്‍ക്ക് ചെയ്യാതെ ക്ലാസില്‍ കയറണ്ട. ശരി, തണുപ്പ് കാലമൊക്കെയല്ലേ, തല്‍ക്കാലം 5 പുറത്തില്‍ ഒന്നും എഴുതേണ്ട ഒരു വാചകത്തിലോ, ഒരു ലേബലിലോ എഴുതിയാമതി.

:-)

മന്‍സുര്‍ said...

ചന്ത്രകാന്തം...

നല്ല വരികല്‍

നന്‍മകള്‍ നേരുന്നു

കാവലാന്‍ said...

"ഓലമടലിനടിയില്‍പ്പെട്ട,
പുല്‍നാമ്പിന്റെ
ആത്മനിന്ദയോടെ...

പകുതി അറുത്തിട്ടും
പിടഞ്ഞെണീക്കും
ബലിമൃഗം പോലെ.."

തീഷ്ണതയൊട്ടും ചോര്‍ന്നുപോവാതെ കുറിച്ചിരിക്കുന്നു വരികള്‍.
പൊള്ളുന്ന മനസ്സിന്റെയകം പാളികളില്‍ നിന്നുവമിയുന്ന കവിത.നന്നായിരിക്കുന്നു .

നജൂസ്‌ said...

പകുതി അറുത്തിട്ടും
പിടഞ്ഞെണീക്കും
ബലിമൃഗം പോലെ..

ഇനിയും എത്രയൊ ബലിമ്രഗങ്ങള്‍

വേദനിപ്പിക്കുന്ന ഭാഷ


നന്മകള്‍

ഏ.ആര്‍. നജീം said...

അതിജീവനത്തിന്റെ
തത്രപ്പാടിനിടയില്‍
ഇനിയും കിളിര്‍ക്കാത്ത വേരുകളെ
മന:പൂര്‍വ്വം മറന്ന്‌
മുഖപേശികള്‍
വലിച്ചുനീട്ടി
പുഞ്ചിരിയൊട്ടിക്കുമ്പോള്‍...

ഒരു പ്രവാസിയെ ഇതില്‍ കൂടുതല്‍ നന്നായി എങ്ങിനെ വരച്ചിടാനാകും....?

Murali K Menon said...

പ്രവാസി - അത് ഗംഭീരമായ് (ആത്മനിന്ദയൊഴിച്ച്)

നല്ല കവിത

ഗീത said...

പകുതി അറുത്തിട്ടും
പിടഞ്ഞെണീക്കും
ബലിമൃഗം പോലെ..

ഹൊ! ഇതെന്നെ ഭയങ്കരമായി വേദനിപ്പിക്കുന്നു, ഈ വേദന അനുഭവിക്കുന്ന പ്രവാസിയെക്കുറിച്ചോര്‍ത്തിട്ടും ആ മൃഗത്തിനെ കുറിച്ചോര്‍ത്തിട്ടും......
ദൈവമേ.....

രാമചന്ദ്രന്‍ വെള്ളിനേഴി said...

പ്രവാസികളെകുറിച്ചെഴുതാനും അവര് തന്നെ ഉള്ളു,ഒരുമസത്തില് കൂടുതല് സ്വന്തം നാട്ടില് കണ്ടാല് പിന്നെ പ്രശ്നോത്തിരിയായി,ഒടുവില് വീണ്ടും അറബിപ്പൊന്നുതേടി ഇങ്ങോട്ട് തന്നെ........ എത്രകാലം!!!!
നി പ്പൊ ഇവിടെം നില്ക്കകള്ളിയില്ലാതാകുകയണല്ലൊ ഈശ്വരാ!! പരശുരാമന് ഓരിക്കല്ക്കൂടി മഴു എറിയേണ്ടി വരും മറ്റൊരു കേരളത്തിനായി....

ഹരിശ്രീ said...

നല്ലവരികള്‍..........

ആശംസകള്‍

Sureshkumar Punjhayil said...

Good work... Best Wishes...!