പൂർണ്ണചന്ദ്രനേക്കാൾ
മനസ്സുറപ്പുണ്ട് നക്ഷത്രങ്ങൾക്ക്.
എത്ര നിലാവൊഴുക്കീട്ടും
മായത്ത നിഴലിനു നേരെ,
വിളറുന്ന ചന്ദ്രൻ
മേഘത്തിലൊളിയ്ക്കും.
വേണ്ടാത്തത് കാണാതിരിക്യ്ക്കാനും
വേണ്ടപ്പോളൊക്കെ കണ്ണുചിമ്മാനും
അറിയുന്നവരാകാം
താരങ്ങളാവുന്നത്.
Tuesday, November 11, 2008
Sunday, November 9, 2008
മനസ്സ് പറയും..
താപം പെരുകി,പ്പുകയിലുമെന്നും
താരം കണ്ണിൽ വിടരേണം
ഉള്ളിൽപ്പടരും വേദനയുള്ളം
കയ്യിലൊതുക്കാനറിയേണം
അഴലിൻ ഭാവം പറയും കണ്ണീർ-
ക്കറ,യില്ലാക്കവിളാകേണം.
..........
കരുതും പലകുറി,യെളുതല്ലണുവിട-
പോലുമതറിയാമെന്നാലും.
************************
താരം കണ്ണിൽ വിടരേണം
ഉള്ളിൽപ്പടരും വേദനയുള്ളം
കയ്യിലൊതുക്കാനറിയേണം
അഴലിൻ ഭാവം പറയും കണ്ണീർ-
ക്കറ,യില്ലാക്കവിളാകേണം.
..........
കരുതും പലകുറി,യെളുതല്ലണുവിട-
പോലുമതറിയാമെന്നാലും.
************************
Subscribe to:
Posts (Atom)