Tuesday, May 26, 2009

ഓരിതള്‍മിഴികള്‍

ഒന്നായ്‌ ചിരിച്ചും കരഞ്ഞും
കാഴ്ചകളൊരേ മനസ്സില്‍ നിറച്ചും
നക്ഷത്ര വെളിച്ചം തുറന്നടച്ചും
രണ്ടുപേര്‍...
ഒന്നിച്ചുറങ്ങിയുണരും പ്രണയികളെങ്കിലും
തമ്മിലൊരു പ്രതിബിംബക്കാഴ്ച മാത്രം.

*************************

അവലംബം: ഫോര്‍വേര്‍ഡ്‌ ചെയ്തുകിട്ടിയ ഒരു ഇമെയില്‍.

13 comments:

സുല്‍ |Sul said...

എന്റെ കണ്ണേയ്
ഈ കടംകഥ ഇഷ്ടമായി കണ്ണേ...

-സുല്‍

അഗ്രജന്‍ said...

ആ ഫോർവേഡ് മെയിലയച്ച ആളെ ഒന്ന് കയ്യിൽ കിട്ടിയിരുന്നെങ്കിൽ :))

സന്തോഷ്‌ പല്ലശ്ശന said...

എനിക്കും അഗ്രജണ്റ്റെ അതെ അഭിപ്രായം തന്നെ

പകല്‍കിനാവന്‍ | daYdreaMer said...

മെയില്‍ ഫോര്‍വേഡ് ചെയ്തത് ആ സുല്ലാ... :) :)
(ഞാന്‍ ഇപ്പൊ ദുബായ് യില്‍ ഇല്ല..)

kichu / കിച്ചു said...

മെയില്‍ ഫോര്‍വേര്‍ഡ് ചെയ്തവരെ അറിയാന്‍ എന്താ ഒരു തിരക്ക് :)

4 വരിക്കവിത കൊള്ളാംട്ടൊ.

kichu / കിച്ചു said...

മെയില്‍ ഫോര്‍വേര്‍ഡ് ചെയ്തവരെ അറിയാന്‍ എന്താ ഒരു തിരക്ക് :)

4 വരിക്കവിത കൊള്ളാംട്ടൊ.

Kaithamullu said...

ഒന്നായ്‌ ചിരിച്ചും കരഞ്ഞും
കാഴ്ചകളൊരേ മനസ്സില്‍ നിറച്ചും
....മാത്രമോ,
ഈ സര്‍വമാന കുഴപ്പങ്ങള്‍ക്ക് കാരണവും...
വയ്യല്ലോ ന്റെ ഭഗോതീ!

Rare Rose said...

കണ്മണിക്കവിത അസ്സലായീ..:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഒരു ഇ മെയില്‍ ഫോര്‍വേഡില്‍ ഇങ്ങനെ..

ഈശ്വരാ..

കരീം മാഷ്‌ said...

ഇടക്കെപ്പെഴോ കൗമാരത്തില്‍
ഒന്നിനെ ഒളിച്ചൊരുവന്‍ ഒരു പെണ്ണിനെ
മാടി വിളിച്ചെന്തു പറഞ്ഞെന്നു മറ്റവന്‍ കണ്ടില്ല.
പക്ഷെ അവളുടെ പാദുകത്തിന്റെ താണ്ഡനം കിട്ടിയതവനു മാത്രം. :)

Appu Adyakshari said...

ഒറ്റവായനയിൽ മനസ്സിലായ ഒരു കവിത.!! താങ്ക്യൂ.

മുസാഫിര്‍ said...

ഒരു പിലിപ്പിനി കവിത ! (പോക്കറ്റ് എഡിഷന്‍)

Unknown said...

Cute