Saturday, January 19, 2008

കറുത്ത മുത്ത്‌

ഒരേ രക്ത,മൊരേ ചിത്ത-
മൊരേ വര്‍ണ്ണ രാജിതം
ഒരേ രൂപ,മൊരേ ജീവ-
കര്‍മ്മ പാശ ബന്ധിതം
ഒരേ ഞെട്ടിലെത്ര കാല-
മെന്നതില്ല നിശ്ചയം
അതേ ജന്മ,മെങ്ങു പോ-
യൊടുങ്ങുമെന്നനിശ്ചിതം.

***************

അഗ്രജന്റെ 'പടയിടത്തിലെ'
കുഞ്ഞുമണികളുടെ പടം കണ്ടപ്പോള്‍...
മനസ്സില്‍ തോന്നിയത്‌...






10 comments:

സുല്‍ |Sul said...

karutthamutth ethenkilum chicken biriyaniyilo mutton biriyaniyilo poyotunngum chandre :)

kavitha super tto
-sul

പ്രയാസി said...

ഫൂ..എരിയുന്നേ...:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഗുണമുള്ള എരിവ്...

തറവാടി said...

പ്രാസമുള്ള കവിത :)

ഗിരീഷ്‌ എ എസ്‌ said...

മനോഹരമായ കവിത...
നൈമിഷികമായി മനസില്‍ തോന്നുന്നതൊക്കെ ചോതോഹരമായിരിക്കും...

ആശംസകള്‍ ഒപ്പം നന്മകളും നേരുന്നു

അഭിലാഷങ്ങള്‍ said...

ചന്ദ്രകാന്തം,

നല്ല കവിത..
നല്ല മണിമണിപോലത്തെ കവിത..

ഓഫ്:

“ഒരേ ഞെട്ടിലെത്ര കാല-
മെന്നതില്ല നിശ്ചയം“

അതു ശരിയാ, അതൊക്കെ കുരുമുളകിന്റെ കമ്പോളനിലവാരമനുസരിച്ച് മാറിയും മറിഞ്ഞുമിരിക്കും!

ഹി ഹി :-)

Kaithamullu said...

പച്ച മുത്ത്!
(പവിഴ-കാന്തം)

മയൂര said...

"ഒരേ ഞെട്ടിലെത്ര കാല-
മെന്നതില്ല നിശ്ചയം
അതേ ജന്മ,മെങ്ങു പോ-
യൊടുങ്ങുമെന്നനിശ്ചിതം."

സൂപ്പര്‍ബ് :)

ഏ.ആര്‍. നജീം said...

ശോ..അഗ്രുവിന്റെ കുരുന്നു മണി ഞാനും കണ്ടിരുന്നു ഇതുപോലെ ഒരു വരിപോലും എനിക്ക് എന്തേ വന്നില്ലാ... :)

നന്നായിട്ടോ...

ശ്രീ said...

മനോഹരമായ വരികള്‍‌, ചേച്ചീ.

:)