Sunday, January 6, 2008

ഭാഗ്യത്തിന്റെ നിറം

ശരിയുത്തരങ്ങള്‍ മാത്രമായിട്ടും,
നൂറിലേയ്ക്കുയരാത്ത മാര്‍ക്ക്‌.
എത്തിച്ചു നേടിയെടുത്തെങ്കിലും
ഇതളടര്‍ന്ന പൂങ്കുല
കുന്നിക്കുരുവിന്റെ മുഖമാണോ
ഭാഗ്യത്തിനെപ്പോഴും?
കാല്‍ കറുപ്പും, മുക്കാല്‍ ചോപ്പും !

13 comments:

ഫസല്‍ ബിനാലി.. said...

Baagyangaludeyum pinne sathyangaludeyum..
nice lines

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എവിടെ ദൈവമേ സത്യമെന്ന രത്നം...?
നന്നായിരിക്കുന്നു..ആശംസകള്‍,

കാവലാന്‍ said...

"ഇതളടര്‍ന്ന പൂങ്കുല"
സുന്ദരമായ ഭാവന! അഭിനന്ദനങ്ങള്‍.

കൊഴിഞ്ഞ പൂക്കളൊരുപക്ഷേ അമിത
പ്രതീക്ഷകളുടേതായിരിക്കാം.

സുല്‍ |Sul said...

അതി ഭീകരന്‍ ചിന്ത തന്നെ.

കണക്കു നന്നായി പഠിക്കണം. കണക്കില്‍ മാത്രമേ ഫുള്‍ മാര്‍ക്ക് കിട്ടു. 100 ല്‍ 100. പിന്നെ ബാക്കിയുള്ളത് വജ്രം സിമെന്റാണ്. അങ്ങിനെയും 100 തികയ്ക്കാം :)
-സുല്‍

മുസ്തഫ|musthapha said...

ശരിയുത്തരങ്ങള്‍ മാത്രമായിട്ടും,
നൂറിലേയ്ക്കുയരാത്ത മാര്‍ക്ക്‌...

അക്ഷരപിശാശ് കാരണാണോ മാര്‍ക്ക് തെകച്ച് കിട്ടാഞ്ഞേ... :)

എത്തിച്ചു നേടിയെടുത്തെങ്കിലും
ഇതളടര്‍ന്ന പൂങ്കുല...

നല്ല ഭാവന...

നന്നായിട്ടുണ്ട്... കേട്ടോ...

ഉപാസന || Upasana said...

:)
upaasana

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

രാമചന്ദ്രന്‍ വെള്ളിനേഴി said...

"ഒരുപകുതി പ്രജ്ഞയില്‍ നിഴലും നിലാവും
ഒരുപകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും"

അതാണ് ജീവിതം എന്നു ചങ്ങമ്പുഴ,

"കുന്നിക്കുരുവിന്റെ മുഖമാണോ
ഭാഗ്യത്തിനെപ്പോഴും?
കാല്‍ കറുപ്പും, മുക്കാല്‍ ചോപ്പും" !

ഭാഗ്യത്തിന്റെ മുഖം ഇങ്ങനെ എന്നു ചന്ദ്രകാന്തം,

കൊള്ളാം, എല്ലാ ആശംസകളും

ശ്രീ said...

“കുന്നിക്കുരുവിന്റെ മുഖമാണോ
ഭാഗ്യത്തിനെപ്പോഴും?
കാല്‍ കറുപ്പും, മുക്കാല്‍ ചോപ്പും!”

വളരെ നല്ല ആശയം, ചേച്ചീ...

:)

Mahesh Cheruthana/മഹി said...

ചന്ദ്രകാന്തം,
ഒരിക്കല്‍ ഭാഗ്യം വരും നൂറില്‍ നൂറുമായി!

ഗീത said...

ഈ പേജിലെ എല്ലാപോസ്റ്റുകളും വായിച്ചു. പൂര്‍വപര്‍വ്വം എന്നകവിത വളരെ ഇഷ്ടപ്പെട്ടു. വളരെ ആന്തരാര്‍ത്ഥമുള്ള കവിത.

ഇതളടര്‍ന്ന പൂങ്കുലയെങ്കിലും കിട്ടിയില്ലേ?
ഒന്നും കിട്ടാത്തതിനേക്കാള്‍ഭേദമല്ലേ അത്‌?

ഏ.ആര്‍. നജീം said...

ഈ ഭാഗ്യം ചുമ്മ നമ്മുടെ ഇഷ്ട നിറത്തില്‍ നമ്മള്‍ ആഗ്രഹിക്കുമ്പോഴൊക്കെ വന്ന്‍ ചേര്‍ന്നാലും ജീവിതം വിരസമാകും..

കാത്തിരിക്കുമ്പോള്‍ കിട്ടണം അതിന് മധുരമേറും... :)

നല്ല വരികള്‍ക്ക് സ്പെഷ്യല്‍ അഭിനന്ദനങ്ങള്‍

ഹരിശ്രീ said...

നല്ല ഭാവന.

ആശംസകള്‍