Monday, November 19, 2007

പൂര്‍‌വ്വപര്‍‌വ്വം

പൂര്‍വ്വദേശ പര്‍വ്വ,മത്യപൂര്‍വ്വ ദീപ്തമെങ്കിലും
ഭ്രമിപ്പതെന്തു ദൃഷ്ടി പശ്ചിമാംബരത്തിലിത്രമേല്‍...!!!
പുലരിതന്‍ പ്രഭാവമൊത്തു നില്‍പ്പതില്ലൊരിയ്ക്കലും
മരീചികാസമം ക്ഷണം മറഞ്ഞിടും പകിട്ടുകള്‍.. !!!

17 comments:

ചന്ദ്രകാന്തം said...

പടിഞ്ഞാറിന്റെ പകിട്ടില്‍ ഭ്രമിച്ച്‌, കിഴക്കിന്റെ ദീപ്തമായ സംസ്കൃതി അറിയാതെ പോകുന്നവര്‍ വെറുതെയൊന്നു തിരിഞ്ഞുനോക്കിയിരുന്നെങ്കില്‍....

G.MANU said...

wow....ee shlokam style kasari...
keep this style...

സുല്‍ |Sul said...

ഓഹോ ഇപ്പോഴിങ്ങനെയായോ. കൊള്ളാം പുതിയ രീ‍തി.

ഓടോ : പടിഞ്ഞാറ് നിന്ന് പടിഞ്ഞാറോട്ട് നോക്കിയാല്‍ കിഴക്ക് കിട്ടുമോ? അല്ല എനിക്ക് കിഴുക്ക് കിട്ടുമൊ?

-സുല്‍

Sethunath UN said...

വരിക‌ള്‍ നന്നായി ആശയം പഴയതെങ്കിലും.

അപ്പു ആദ്യാക്ഷരി said...

ഓ..കമന്റു കണ്ടപ്പോഴാ സമാധാനമായതും ശ്ലോകം മനസ്സിലായതും. നന്നായി!!

ഹരിശ്രീ said...

ആശയം കൊള്ളാം..

Unknown said...

നല്ല ആശയം.........

Unknown said...

നന്നായി...
ആദ്യ കമന്റ്.... ആശ്വാസ ദീപ്തം...

:)

താരാപഥം said...

തുണ്ടു കവിത കൊള്ളാം.
എന്താ അപ്പൂ ഇങ്ങനെ, കമന്റില്ലാതെ കവിത പോസ്റ്റ്‌ ചെയ്താലും വായിക്കണം. ചിലപ്പോള്‍ കവി ഉദ്ദേശിക്കാത്തതാവും നമുക്കു മനസ്സിലാവുക. അതിനുള്ള അവകാശം നമുക്കുണ്ട്‌.
സുല്‍, പടിഞ്ഞാട്ട്‌ പോയാല്‍ കിഴക്കിലെത്തില്ല, അതിന്‌ തിരിഞ്ഞു നോക്കുക തന്നെ വേണം.

Murali K Menon said...

ഇക്കര നില്‍ക്കുമ്പോള്‍ അക്കരപ്പച്ച.
കവിത നന്നായി

ശ്രീ said...

"മരീചികാസമം ക്ഷണം മറഞ്ഞിടും പകിട്ടുകള്‍..."

അതു തന്നെ... എല്ലാവരും ഇതോര്‍‌ത്തെങ്കില്‍‌...!

ദിലീപ് വിശ്വനാഥ് said...

കൊള്ളാമല്ലോ ചേച്ചി ശ്ലോകം.

ഏ.ആര്‍. നജീം said...

കൊള്ളാം,
അപ്പു പറഞ്ഞത് പോലെ ആ കമന്റ് ആശയം മനസിലാക്കാന്‍ ഉപകരിച്ചു

സുല്‍ |Sul said...

ഞമ്മള് പറഞ്ഞത് ഈ താരാപഥം ചേട്ടനു മനസ്സിലായില്ലാന്ന് നിരീക്കണ്. താരാപഥത്തിനെന്തു ബടക്കും തെക്കും ല്ലേ. ഞമ്മള് ഭൂമീലുള്ളോര്ക്ക് പടിഞ്ഞറോട്ട് നോക്കിയാല്‍ പടിഞ്ഞാറു തന്നെ. പിന്നെ അബടെം പൊയ് നോക്യാലും പടിഞ്ഞാറ് തന്നെ. പിന്നെ അബടെം പൊയ് പടിഞ്ഞാട്ട് നോക്യാലും പടിഞ്ഞാറ് തന്നെ. അവസാനം ഞമ്മള് കറങ്ങി തിരിഞ്ഞ് ഞമ്മെന്റെ മുറ്റത്തെന്നെത്തും. അപ്പോ പടിഞ്ഞാറ് നിന്ന് പടിഞ്ഞാറോട്ട് (എഴുതി എഴുതി ഈ പടിഞ്ഞാറ് എന്താന്നറിയാതായി :) പടി + ഞാറ്‌ ആണോ പടിഞ്ഞാറ്?) നോക്കിയാല്‍ കിഴക്ക് കാണും താരാപഥമേ :)

-സുല്‍

താരാപഥം said...

സുല്ലേ,
പടിഞ്ഞാട്ടു തന്നെ നടന്നപ്പോ സംശയം കൂടീല്ലേ. ദിക്ക്‌ എന്നു പറയുന്നത്‌ സങ്കല്‌പമാണ്‌. സ്കൂളില്‍ ദിക്ക്‌ പഠിപ്പിക്കാറില്ലേ, സൂര്യന്‍ ഉദിച്ചുവരുമ്പോള്‍ സൂര്യനു നേരെ നിന്നാല്‍, നമ്മുടെ മുന്‍ഭാഗം കിഴക്ക്‌, പിന്‍ഭാഗം പടിഞ്ഞാറ്‌, വലതുഭാഗം തെക്ക്‌, ഇടതുഭാഗം വടക്ക്‌. ഭൂമിയില്‍ കിഴക്ക്‌ എവിടെയും അടയാളപ്പെടുത്താത്തതുകൊണ്ട്‌ പടിഞ്ഞാട്ടു നടന്നാല്‍ പടിഞ്ഞാറും കിഴക്കോട്ട്‌ നടന്നാല്‍ കിഴക്കും തന്നെ. [പടു (ടി) + ഞായറ്‌ = പടിഞ്ഞാറ്‌. അതായത്‌, ഞായര്‍ (സൂര്യന്‍) പടിയുന്ന (അസ്തമിക്കുന്ന) ദിക്ക്‌]

പ്രയാസി said...

ഹൊ!
കടു കട്ടി..കമന്റുകള്‍ ഇല്ലാന്നുണ്ടെങ്കില്‍..

അതില്‍ നിന്നും രണ്ടു വരി കോപ്പി ഇവിടെ പേസ്റ്റി വളരെ നന്നായി എന്നും പറഞ്ഞു പോയേനെ..:)

അഭിലാഷങ്ങള്‍ said...

ഇത് ഫസ്റ്റ് ക്ലാസ് ആയിട്ടുണ്ടേ...

എനിക്കങ്ങട് ശരിക്കും ഇഷ്ടപ്പെട്ടു..

:-)